ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ബോ​ണ്‍ മാ​രോ ദാ​താ​വി​നെ തേ​ടു​ന്നു
Tuesday, March 26, 2019 11:15 PM IST
ന്യു​യോ​ർ​ക്ക്: ര​ക്താ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ലി​യാ​ന അ​ൻ​വ​ർ (29) അ​നു​യോ​ജ്യ​മാ​യ ബോ​ണ്‍ മാ​രോ ദാ​താ​വി​നെ തേ​ടു​ന്നു. ലി​യാ​ന​യു​ടെ രോ​ഗം പൂ​ർ​ണ​മാ​യി മാ​റ​ണ​മെ​ങ്കി​ൽ ബോ​ണ്‍ മാ​രോ (മ​ജ്ജ) മാ​റ്റി​വ​യ്ക്ക​ൽ മാ​ത്ര​മാ​ണ് ഏ​ക മാ​ർ​ഗ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് ര​ക്ത​ദാ​താ​വി​നെ അ​ന്വേ​ഷി​ക്കു​ന്ന​ത്. ലി​യാ​നാ​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ ഹെ​ൽ​പ് ലി​യാ​ന ഫൈ​ൻ​ഡ് എ ​ഡോ​ണ​ർ എ​ന്ന ഫെ​യ്സ് ബു​ക്ക് പേ​ജ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. (Help Liyana find a Donor)

അ​ഞ്ചു വ​ർ​ഷം ന്യു​യോ​ർ​ക്കി​ൽ ജ​ർ​ണ​ലി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ലി​യാ​ന അ​ടു​ത്തി​ടെ​യാ​ണ് ജ·​ദേ​ശ​മാ​യ സ​തേ​ണ്‍ ക​ലി​ഫോ​ർ​ണി​യ​യി​ൽ ലോ​സ് ആ​ഞ്ച​ല​സ് ടൈം​സി​ൽ പ്രൊ​ഡ്യൂ​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. സി​റ്റി ഓ​ഫ് ഹോ​പ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ത്ത് ഏ​ഷ്യ​ൻ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ ര​ക്ത​മാ​ണ് ഇ​വ​ർ​ക്ക് അ​നു​യോ​ജ്യ​മെ​ന്ന​തി​ൽ 18 നും 44 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ പേ​ര് റ​ജി​സ്ട്ര​ർ ചെ​യ്യാ​വു​ന്ന​താ​ണ്. http://join.bethematch.org/swabforliyna

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ