"മ​രു​ഭൂ​മി​യി​ലെ ശ​ബ്ദം’ ഗ്ലോ​ബ​ൽ ലേ​ഖ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, March 26, 2019 11:16 PM IST
ന്യൂ​യോ​ർ​ക്ക്: ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള പ്ര​ഥ​മ മ​ല​യാ​ളം ക​ത്തോ​ലി​ക്കാ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ മ​രു​ഭൂ​മി​യി​ലെ ശ​ബ്ദം മാ​സി​ക 250 ല​ക്കം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ ലേ​ഖ​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

പു​ര​സ്കാ​ര ജേ​താ​വി​ന് 25,000 രൂ​പ​യും ശി​ല്പ​വും, പ്ര​ശ​സ്തി പ​ത്ര​വും, ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡാ​യി യ​ഥാ​ക്ര​മം 15,000, 10,000 രൂ​പ, ശി​ല്പം, പ്ര​ശ​സ്തി പ​ത്രം എ​ന്നി​വ​യും ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും.

വി​ഷ​യ​ങ്ങ​ൾ

1 . സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണം ന​വ​മാ​ധ്യ​മ കാ​ല​ഘ​ട്ട​ത്തി​ൽ
2 . ആ​ദ​ർ​ശ സ​മൂ​ഹം : സു​വി​ശേ​ഷ​ത്തി​ന്‍റെ പ്ര​ചോ​ദ​നം
3 . ്രെ​കെ​സ്ത​വ സാ​ക്ഷ്യം: സ​ങ്ക​ൽ​പ്പ​വും പ്ര​യോ​ഗ​വും

ആ​റ് എ4 ​പേ​ജി​ൽ മാ​ർ​ജി​ൻ ഇ​ട്ട്, ഒ​രു പേ​ജി​ൽ ഇ​രു​പ​ത് വ​രി​ക​ളി​ൽ അ​ധി​ക​രി​ക്കാ​ത്ത ലേ​ഖ​ന​ങ്ങ​ൾ , മ​ല​യാ​ള​ത്തി​ൽ കൈ​പ്പ​ട​യി​ൽ വൃ​ത്തി​യാ​യി എ​ഴു​തി വ്യ​ക്ത​മാ​യി സ്കാ​ൻ ചെ​യ്ത് ാ.മെ​യ​റ​മാ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ൽ ല​ഭി​ക്കേ​ണ്ട താ​ണ്. ലേ​ഖ​ന​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2019 ഏ​പ്രി​ൽ 30 ആ​ണ്. മ​ത്സ​ര​ത്തി​ന് പ്രാ​യ​പ​രി​ധി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

1998 ലാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് മ​രു​ഭൂ​മി​യി​ലെ ശ​ബ്ദം പ്ര​സി​ദ്ധീ​ക​ര​ണ​മാ​രം​ഭി​ച്ച​ത്. കു​വൈ​റ്റ് മ​ല​യാ​ളം കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് കൂ​ട്ടാ​യ്മ​യാ​ണ് പ്ര​സാ​ധ​ക​ർ.

റിപ്പോർട്ട് : ജോ​യി​ച്ച​ൻ പു​തു​ക്കു​ളം