വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം
Saturday, April 13, 2019 7:46 PM IST
മില്‍വാക്കി: സെന്‍റ് ആന്‍റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ 13-നു (ശനി) വൈകുന്നേരം 3 ന് ഹോളി ഹില്ലില്‍ നടക്കുന്ന ഭക്തിപൂര്‍വമായ സ്ലീവാപാതയോടുകൂടി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന നോമ്പുകാല ധ്യാനത്തിനു ഫാ. ബിജു കൊച്ചുനിരവത്ത് നേതൃത്വം നല്‍കും.

ഓശാന ഞായറാഴ്ച 2 ന് ആഘോഷപൂര്‍വ്വമായ ദിവ്യബലി- കുരുത്തോല പ്രദക്ഷിണം എന്നിവയും, പെസഹാ വ്യാഴാഴാഴ്ച വൈകിട്ട് 7 ന് കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹാ ആചരണവും (സെന്റ് കമലിസ് സെന്റര്‍), ദുഖവെള്ളിയാഴ്ച വൈകിട്ട് 6.30-നു പീഢാനുഭവ തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.

ഈസ്റ്റര്‍ ദിനത്തില്‍ 3 ന് ആഘോഷപൂര്‍വമായ കുര്‍ബാനയും, സ്‌നേഹവിരുന്നും നടക്കും. മില്‍വാക്കി സെന്റ് തെരേസാസ് പള്ളിയില്‍ (9525 W Bluemound Rd, Milwaukee, WI 53226) നടക്കുന്ന വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. നവീന്‍ പള്ളുരാത്തിലും വിസ്‌കോണ്‍സിനിലെ സീറോ മലബാര്‍ വൈദീകരും നേതൃത്വം നല്‍കും.