മാ​ണി​യ​ൻ സി​ദ്ധാ​ന്ത​ങ്ങ​ൾ ക​ഠി​നാ​ദ്ധ്വാ​ന​ത്തി​നു പ്ര​ചോ​ദി​പ്പി​ച്ചു കൊ​ണ്ടേ​യി​രി​ക്കും: ഓ​ർ​മ
Tuesday, April 16, 2019 12:18 AM IST
ഫി​ല​ഡ​ൽ​ഫി​യ: മാ​ണി​യ​ൻ സി​ദ്ധാ​ന്ത​ങ്ങ​ൾ കേ​ര​ളീ​യ​രെ ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ലൂ​ടെ വി​ജ​യി​ക​ളാ​കാ​ൻ പ്ര​ചോ​ദി​പ്പി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​മെ​ന്ന് ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) അനുശോ​ച​ന പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പ​ട​ത്ത​ല​വ​നാ​യി​രു​ന്ന കെ.​എം മാ​ണി​സാ​റി​ന്‍റെ വേ​ർ​പാ​ട്, ഇ​ന്ത്യ​ക്കു​വേ​ണ്ടി ലോ​ക​മെ​ന്പാ​ടും അ​ദ്ധ്വാ​നി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ആ​ശ​യ ധാ​ര​യി​ൽ, പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത വ​ര​ൾ​ച്ച​യാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​റ്റു​പു​റം അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ന​ട​വ​യ​ൽ അë​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ട്ര​ഷ​റാ​ർ ജോ​ർ​ജ്æ​ട്ടി അ​ന്പാ​ട്ട്, സെ​ക്ര​ട്ട​റി മാ​ത​ന ത​ര​ക​ൻ, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ലീ​സ് ജോ​സ്, ലി​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് പി.​ഡി