ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രി​സ് ദൈ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ്മ സ​മ​യ​വി​വ​രം
Tuesday, April 16, 2019 12:19 AM IST
ഷി​ക്കാ​ഗോ: വി​ശു​ദ്ധ വാ​ര​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രി​സി​ൽ ഏ​പ്രി​ൽ 18 വ്യാ​ഴാ​ഴ്ച പെ​സ​ഹാ​തി​രു​ന്നാ​ളി​ന്‍റെ കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ ബ​ലി​യ​ർ​പ്പ​ണ​വും വൈ​കി​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കും.

ഏ​പ്രി​ൽ 19 ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​ആ​രം​ഭി​ക്കു​ന്ന മി​ശി​ഹാ​യു​ടെ പീ​ഡാ​നു​ഭ​വ ച​രി​ത്ര അ​വ​ത​ര​ണ​ത്തെ തു​ട​ർ​ന്നു​ള്ള കു​രി​ശി​ന്‍റെ വ​ഴി തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന​ത്തി​ൽ മെ​ൻ​സ് ആ​ൻ​ഡ് വി​മ​ണ്‍​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണ​വും ക്ര​മീ​ക​രി​ക്കും.

ഏ​പ്രി​ൽ 20 ദുഃ​ഖ ശ​നി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടൊ​ത്ത് മാ​മോ​ദീ​സാ​യു​ടെ വ്ര​ത ന​വീ​ക​ര​ണം, പു​ത്ത​ൻ തീ, ​പു​ത്ത​ൻ വെ​ള്ളം വെ​ഞ്ചി​രി​പ്പ് ക​ർ​മ്മ​ങ്ങ​ൾ രാ​വി​ലെ 10 മ​ണി​ക്ക് ന​ട​ത്തും. വൈ​കി​ട്ട് 7 മ​ണി​ക്ക് ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന​യോ​ടു​കൂ​ടി ഉ​യ​ർ​പ്പ് തി​രു​ന്നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

ഏ​പ്രി​ൽ 21 ഉ​യ​ർ​പ്പ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നാാ​യി​രി​ക്കും വി. ​കു​ർ​ബാ​ന. അ​ന്ന് വൈ​കി​ട്ട് വി. ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തെ വ​ര​വേ​ൽ​ക്കു​വാ​ൻ ആ​ത്മീ​യ​മാ​യി ഒ​രു​ങ്ങു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ഇ​നി മു​ത​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഒ​രു മ​ണി​ക്കൂ​ർ മു​ന്പും, ഏ​പ്രി​ൽ 17 ദുഃ​ഖ ബു​ധ​നാ​ഴ്ച 4 മ​ണി​മു​ത​ലും കു​ന്പ​സാ​രി​ക്കു​വാ​നു​ഉ​ള്ള അ​വ​സ​രം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​ശു​ദ്ധ​വാ​ര ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത് ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ തോ​മ​സ് മു​ള​വ​നാ​ൽ, അ​സി. വി​കാ​രി ഫാ​ദ​ർ ബി​ൻ​സ് ചേ​ത്ത​ല​യി​ൽ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം