"കാ​ൽ​വ​റി യാ​ഗം 'നൃ​ത്ത​സം​ഗീ​ത ദൃ​ശ്യാ​വി​ഷ്കാ​രം ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സി​ൽ ഏ​പ്രി​ൽ 20ന്
Tuesday, April 16, 2019 12:24 AM IST
ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 20 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.30നു ​"കാ​ൽ​വ​റി യാ​ഗം' എ​ന്ന നൃ​ത്ത​സം​ഗീ​ത ദൃ​ശ്യാ​വി​ഷ്കാ​രം ന​ട​ത്ത​പ്പെ​ടു​ന്നു. യേ​ശു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തെ​യും ക്രൂ​ശു​മ​ര​ണ​ത്തെ​യും ഉ​യ​ർ​ത്തെ​ഴു​നേ​ൽ​പി​നെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഹൃ​ദ​യ സ്പ​ർ​ശി​യാ​യ നാ​ട​ക​പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ക്കു​ക. സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ലെ കു​റെ യു​വ ക​ലാ​കാ​ര​ൻ​മാ​രു​ടെ വ​ള​രെ നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ശ്ര​മ ഫ​ല​മാ​യി​ട്ടാ​ണ് ഈ​യൊ​രു ദൃ​ശ്യാ​വി​ഷ്കാ​രം ന​ട​ത്തു​ന്ന​ത്.

ഏ​റ്റം പു​തു​മ​യേ​റി​യ​തും, വ​ർ​ണ​പൊ​ലി​മ നി​റ​ഞ്ഞ​തു​മാ​യ ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് ഡാ​ള​സി​ലെ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഡാ​ള​സി​ലെ വി​വി​ധ ച​ർ​ച്ചി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ യേ​ശു​ക്രി​സ്തു​വി​ന്‍റെ ഉ​യ​ർ​പ്പി​ന്‍റെ സ​ന്ദേ​ശം ഉ​ൾ​കൊ​ള്ളു​ന്ന ന്ധ​ഈ​സ്റ്റ​ർ സം​ഗീ​ത സ​ദ​സ്ന്ധ പ്ര​സ്തു​ത പ​രി​പാ​ടി​യോ​ടൊ​പ്പം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. റ​വ. മാ​ത്യൂ ജോ​സ​ഫ് ഈ​സ്റ്റ​ർ സ​ന്ദേ​ശം ന​ൽ​കി സ​ദ​സി​നെ അ​നു​ഗ്ര​ഹി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. മാ​ത്യു ജോ​സ​ഫ് ഫോ​ണ്‍: 469 964 7494

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ