ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്തി​ന്‍റെ ആ​ദ്യ​പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ വി​ജ​യ​ക​രം
Tuesday, April 16, 2019 12:31 AM IST
കാ​ലി​ഫോ​ർ​ണി​യ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്തി​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഏ​പ്രി​ൽ 12 ശ​നി​യാ​ഴ്ച വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. സ്ട്രാ​റ്റോ​ലോ​ഞ്ച് ക​ന്പ​നി നി​ർ​മി​ച്ച അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ന്‍റെ വി​സ്തീ​ർ​ണ​മു​ള്ള ആ​റ് എ​ൻ​ജി​ൻ വി​മാ​ന​ത്തി​ന് ര​ണ്ടു ഫ്യൂ​സ​ലേ​ജ് ബോ​ഡി​യു​ണ്ട്.

വി​മാ​ന​ത്തി​ന്‍റെ നീ​ളം 238 അ​ടി​യും ചി​റ​കു​ക​ൾ​ക്കി​ടെ 385 അ​ടി വീ​തി​യു​മു​ണ്ട് . ക​ലി​ഫോ​ർ​ണി​യ​യി​ലെ മൊ​ഹാ​വെ എ​യ​ർ ആ​ൻ​ഡ് സ്പേ​സ് പോ​ർ​ട്ടി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കൂ​റ്റ​ൻ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്.

17,000 അ​ടി വ​രെ ഉ​യ​ര​ത്തി​ൽ വി​മാ​നം ര​ണ്ട​ര മ​ണി​ക്കൂ​ർ ആ​കാ​ശ​ത്തു പ​റ​ന്ന​ത് മ​ണി​ക്കൂ​റി​ൽ 302 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ്. തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. ഒ​രേ​സ​മ​യം മൂ​ന്നു റോ​ക്ക​റ്റു​ക​ൾ വ​ഹി​ച്ചു പ​റ​ക്കാ​നാ​വും. റോ​ക്ക​റ്റു​ക​ൾ ആ​കാ​ശ​ത്തു വി​ക്ഷേ​പി​ക്കാ​നും സാ​ധി​ക്കും. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യി​രു​ന്ന പോ​ൾ അ​ല്ല​നാ​ണ് സ്ട്രാ​റ്റോ​ലോ​ഞ്ച് ക​ന്പ​നി​ക്കാ​യി മു​ത​ൽ മു​ട​ക്കി​യ​ത്. വി​മാ​ന​ത്തി​ന്‍റെ ആ​ദ്യ പ​റ​ക്ക​ൽ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. ിൃശ2019​മുൃ​ശ​ഹ15ൗ​ബെ​മ​ശൃ​രൃ​മ​ളേ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ