കെ.എം. മാണിയുടെ നിര്യാണത്തില്‍ എസ്എംസിസി അനുശോചിച്ചു
Tuesday, April 16, 2019 12:32 PM IST
ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം. മാണിയുടെ നിര്യാണത്തില്‍ എസ്എംസിസി ഷിക്കാഗോ ചാപ്റ്റര്‍ അനുശോചിച്ചു.

ഏപ്രില്‍ 14നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസിഡന്റ് ആന്റോ കവയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ സണ്ണി വള്ളിക്കളം, ഷിബു അഗസ്റ്റിന്‍, ബിജി കൊല്ലാപുരം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി കൈലാത്ത്, കുര്യാക്കോസ് ചാക്കോ, ടോമി മേത്തിപ്പാറ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം