ഷിക്കാഗോ സെന്‍റ് മേരീസ് മതബോധന സ്കൂള്‍ ഫെസ്റ്റിവല്‍ വര്‍ണാഭമായി
Thursday, April 18, 2019 9:40 PM IST
ഷിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്‍റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ വേദപാഠ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മതബോധന സ്കൂള്‍ കലോത്സവം വര്‍ണാഭമായി . ‘പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ ഒരു തീര്‍ഥയാത്ര’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഫെസ്റ്റിവല്‍ ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു . വിശ്വാസ പരിശീലന രംഗത്ത് മതബോധന സ്കൂള്‍ വാര്‍ഷികത്തിനും കലോത്സവത്തിനും ഏറെ പ്രാധാന്യം ഉണ്ടെന്ന് ബിഷപ്പ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി . ക്‌നാനായ സമുദായത്തിന്റെ തനിമയെയും കൂട്ടായ്മയെയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു . സഹവികാരി ഫാ . ബിന്‍സ് ചേത്തലില്‍ ഫെസ്റ്റിവലിന് സ്വാഗതം ആശംസിച്ചു .

വികാരി ഫാ. തോമസ് മുളവനാല്‍ ആമുഖ പ്രസംഗം നടത്തി . ഫാ. എബ്രഹാം മുത്തോലത്, ഫാ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കെ സി എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ , സേക്രഡ് ഹാര്‍ട്ട് മതബോധന സ്കൂള്‍ ഡയറക്ടര്‍ റ്റീനാ നേടുവാമ്പുഴ , ചര്‍ച് എക്‌സിക്യൂട്ടീവ് എന്നിവര്‍ ഉത്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു .ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍മാരായ ജ്യോതി ആലപ്പാട്, ട്വിങ്കിള്‍ തൊട്ടിച്ചിറയില്‍ എന്നിവര്‍ പ്രോഗ്രാമുകളെപ്പറ്റി വിവരണം നടത്തി. തുടര്‍ന്ന് സ്‌റ്റേജില്‍ അവതരിപ്പിച്ച മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പ്രോഗ്രാമുകളില്‍ മതബോധന സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികള്‍ പങ്കാളികളായി . ഡാന്‍സുകളുടെയും സ്കിറ്റുകളുടെയും രൂപത്തില്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തെ കുട്ടികള്‍ പാടി പുകഴ്ത്തി . അമ്മയുടെ ജീവിതകഥയും പ്രത്യക്ഷീകരണങ്ങളും തന്മയത്തമായി കുട്ടികള്‍ അവതരിപ്പിച്ചു .

ക്‌നാനായ തനിമ വിളിച്ചോതിയ പ്രോഗ്രാമുകള്‍ കൂടി ചേര്‍ന്നപ്പോള്‍ ഫെസ്റ്റിവലിന് കൊഴുപ്പേറി . ഗ്രാന്‍ഡ് ഫിനാലയോടുകൂടിയാണ് പരിപാടികള്‍ അവസാനിച്ചത് . മതബോധന സ്കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍ ഉത്ഘാടന മീറ്റിംഗില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു . ജിബിന്‍ കുഴിവേലില്‍ , അനിറ്റ പഴയമ്പള്ളില്‍ എന്നിവര്‍ പ്രോഗ്രാമുകളുടെ എം സി മാര്‍ ആയിരുന്നു. സ്കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു .അനില്‍ മറ്റത്തികുന്നേല്‍, ക്രിസ് കട്ടപ്പുറം , ബിനു ഇടകര ,അലക്‌സ് ചക്കാലക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ചെയ്തു. സാജു കണ്ണമ്പള്ളി , സിറിള്‍ കട്ടപ്പുറം എന്നിവര്‍ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. ഡൊമിനിക് & സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു . ചര്‍ച് എക്‌സിക്യൂട്ടീവ് , അധ്യാപകര്‍, സിസ്‌റ്റേഴ്‌സ് , പേരന്റ് വോളന്റിയേഴ്‌സ് എന്നിവര്‍ പരിപാടികളുടെ വിജയത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം