തെ​ന്നി​ന്ത്യ​ൻ സി​നി​മ താ​രം ശി​വാ​നി ഭാ​യ് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ലാ​മേ​ള​യി​ൽ
Monday, April 22, 2019 10:06 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​ലാ​മേ​ള ദി​വ​സ​മാ​യ ഏ​പ്രി​ൽ 27 ശ​നി​യാ​ഴ്ച പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ സി​നി​മ താ​രം ശി​വാ​നി ഭാ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നി​ങ്ങ​നെ വി​വി​ധ ഭാ​ഷ​ക​ളി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​യി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ യൂ​ത്ത് പ്രീ​മി​യ​ർ ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ കൂ​ടി​യാ​ണ് മി​സ് ശി​വാ​നി ഭാ​യ്.

സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ലെ വി​വി​ധ സ്റ്റേ​ജു​ക​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ക​ലാ​മേ​ള ഏ​റ്റ​വും ചി​ട്ട​യോ​ടു​കൂ​ടെ ത​ന്നെ ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ക​ലാ​മേ​ള​യ്ക്ക് പ​ല സ​വി​ശേ​ഷ​ത​ക​ളാ​ണു​ള്ള​ത്. പ​ബ്ലി​ക്കി​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​രം ഡ​ബ് മാ​ഷ്, ക​രോ​ക്കി സം​ഗീ​തം എ​ന്നി​വ കൂ​ടി മ​ത്സ​ര​യി​ന​ങ്ങ​ളു​ടെ കൂ​ടെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ ചാ​ന്പ്യ·ാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്പെ​ല്ലിം​ഗ് ബീ, ​മ​ല​യാ​ളം വാ​യ​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലും വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്. പ്ര​ഗ​ത്ഭ​രാ​യ വി​ധി ക​ർ​ത്താ​ക്ക​ളാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വി​ധി നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്. വി​ധി നി​ർ​ണ​യ​ത്തി​ന്‍റെ സ​മ​യ​പ​രി​ധി കു​റ​യ്ക്കു​ന്ന​തി​ന്‍റെ​യും കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ന്േ‍​റ​യും ഭാ​ഗ​മാ​യി ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ഇ​വാ​ലു​വേ​ഷ​ൻ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി വി​ജ​യി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക്ക് ക​ലാ​പ്ര​തി​ഭ പ​ട്ട​ത്തി​നോ​ടൊ​പ്പം ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന ഒൗ​സേ​പ്പ് ക​ണ്ണൂ​ക്കാ​ട​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ​റേ​ളിം​ഗ് ട്രോ​ഫി​യും ക​ലാ​തി​ല​ക​ത്തി​ന് മൈ​ക്കി​ൾ-​ആ​നീ​സ് മാ​ണി​പ​റ​ന്പി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന അ​ന്ന ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കു​ന്ന​ത്. വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സി​നി​മാ താ​രം ശി​വാ​നി ഭാ​യ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം