ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Tuesday, April 23, 2019 9:43 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്നു. ഏ​താ​നും മു​റി​ക​ൾ മാ​ത്രം.

ജൂ​ലൈ 17 മു​ത​ൽ 20 വ​രെ പോ​ക്കോ​ണോ​സി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ക്കു​ക. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കു​വേ​ണ്ടി മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും നി​ര​വ​ധി ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത് ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ല​ക്ച​റ​ർ ഫാ. ​ഏ​ബ്ര​ഹാം തോ​മ​സാ​ണ്. ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത് സെ​ന്‍റ് ടീ​ക്കോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് തീ​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ഡീ​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഓ​ഫ് ദി ​ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഇ​ൻ അ​മേ​രി​ക്ക​യു​ടെ ചെ​യ​റു​മാ​യ വെ​രി. റ​വ. ജോ​ണ്‍ ഇ. ​പാ​ർ​ക്ക​ർ ആ​ണ്.

സൂ​പ്പ​ർ സെ​ഷ​ൻ അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച വ​ള​ർ​ന്ന ജ​ന​റേ​ഷ​നി​ൽ ഉ​ള്ള​വ​ർ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം സെ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​കം ന​ട​ത്തു​ന്ന ആ​രാ​ധ​ന കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ജൂ​ലൈ 20ന് ​ശ​നി​യാ​ഴ്ച ന​ട​ത്തു​ന്ന പ​രി. കു​ർ​ബാ​ന​യി​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യോ​ടൊ​പ്പം ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ വൈ​ദി​ക​രും ആ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ക​ല​ഹാ​രി റി​സോ​ർ​ട്ടി​ലെ മ​നോ​ഹ​ര​മാ​യ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ ചെ​ല​വ​ഴി​യ്ക്കാ​നാ​യി മൂ​ന്നു ദി​വ​സ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ​ണ്ണി ജോ​സ​ഫ് 718 608 5583
ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ജോ​ബി ജോ​ണ്‍ 201 321 0045
ട്ര​ഷ​റ​ർ: മാ​ത്യു വ​ർ​ഗീ​സ് 631 891 8184

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ