റ​വ. വി​ജു വ​ർ​ഗീ​സി​ന് യാ​ത്ര​യ​പ്പു ന​ൽ​കി
Wednesday, April 24, 2019 10:25 PM IST
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ ക്ര​മീ​ക​ര​ണം അ​നു​സ​രി​ച്ചു മൂ​ന്നു​വ​ർ​ഷ​ത്തെ ശു​ശ്രു​ഷ​യ്ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വും, മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് കാ​രോ​ൾ​ട്ട​ണ്‍ ഇ​ട​വ​ക വി​കാ​രി​യു​മാ​യി​രു​ന്ന റ​വ. വി​ജു വ​ർ​ഗീ​സി​നും കു​ടും​ബ​ത്തി​നും ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ചി​ത​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റ​വ. മാ​ത്യു ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച ശു​ശ്രു​ഷാ​ന​ന്ത​രം കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ൻ​റ് ജേ​ക്ക​ബ് സൈ​മ​ണ്‍, സെ​ക്ര​ട്ട​റി പ്ര​കാ​ശ് എ​ബ്ര​ഹാം, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് ഷേ​ർ​ളി എ​ബ്ര​ഹാം, സ​ജു കോ​ര, ഈ​പ്പ​ൻ വ​ർ​ഗീ​സ്, ബി​ജി മാ​ത്യു, ആ​ശാ തോ​മ​സ്, ഫെ​ബാ ജേ​ക്ക​ബ് എ​ന്നി​വ​ർ യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. സ​ജി പ​ള്ളി​ക്ക​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. ഇ​ട​വ​ക​യു​ടെ സ്നേ​ഹോ​പ​കാ​രം ട്ര​സ്റ്റി​മാ​രാ​യ ബാ​യ് എ​ബ്ര​ഹാം, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ചു.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​റ്റി​വ് അ​മേ​രി​ക്ക മി​ഷ​ൻ, മീ​ഡി​യ ക​മ്മ​റ്റി എ​ന്നി​വ​യു​ടെ ക​ണ്‍​വീ​ന​റാ​യും, ഡാ​ള​സി​ലെ കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ റ​വ. വി​ജു വ​ർ​ഗീ​സ് അ​റി​യ​പ്പെ​ടു​ന്ന ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​ണ്. പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ന്നി​ട്ടു​ണ്ട്.

തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ഷെ​റി​ൻ മെ​ർ​ലി വി​ജു​വാ​ണ് ഭാ​ര്യ. വി​ദ്യാ​ർ​ഥി​ക​ളാ​യ ഡെ​ന്നി​സ്, ഡെ​റി​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം