ഫോ​മാ കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ ര​ണ്ടി​ന്; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, April 25, 2019 10:14 PM IST
തി​രു​വ​ല്ല: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ്, ഫോ​മ​യു​ടെ കേ​ര​ളാ ക​ണ്‍​വ​ൻ​ഷ​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജൂ​ണ്‍ ര​ണ്ടി​ന് തി​രു​വ​ല്ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​മ കേ​ര​ള​ത്തി​ൽ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ (ഫോ​മാ വി​ല്ലേ​ജ് )താ​ക്കോ​ൽ ദാ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.

ഫോ​മ​യു​ടെ ഏ​റ്റ​വും പു​തി​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​മാ​യ ഫോ​മാ വി​ല്ലേ​ജ് നി​ർ​മ്മി​ക്ക​പ്പെ​ടു​ന്ന തി​രു​വ​ല്ല​യ്ക്ക് സ​മീ​പ​മു​ള്ള ക​ട​പ്ര​യി​ലാ​ണ് ആ​ഘോ​ഷ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മ​റ്റു മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക .

ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ അ​തി ദാ​രു​ണ​മാ​യ വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ ദു​രി​താ​ധ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ക​ട​പ്ര. ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ട അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലെ​ത്തി നാ​ഷ​ണ​ൽ ക​മ്മി​റ്റി കൂ​ടി​യ സ​മ​യ​ത്താ​ണ് പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​ക​ണ​മെ​ന്ന ആ​ശ​യം ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാ​വ​രും ഒ​രേ മ​ന​സോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പം നി​ന്ന​തി​ന്‍റെ​യും ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ബോ​സ്, ജോ. ​സെ​ക്ര​ട്ട​റി സ​ജു ജോ​സ​ഫ്, ജോ. ​ട്ര​ഷ​റ​ർ ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ പ​റ​ന്പി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി​യും ജ​ന​റ​ൽ​ബോ​ഡി​യും, അ​നി​യ​ൻ ജോ​ർ​ജ്, ജോ​സ​ഫ് ഒൗ​സോ, നോ​യ​ൽ മാ​ത്യു, ബി​ജു തോ​ണി​ക്ക​ട​വി​ൽ, തോ​മ​സ് കു​യി​ലാ​ട​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​യ​ത്ന​വും കൂ​ടി​യാ​യ​പ്പോ​ൾ മ​നോ​ഹ​ര​മാ​യ ഫോ​മാ വി​ല്ലേ​ജ് എ​ന്ന പ​ദ്ധ​തി പൂ​ർ​ണ​ത​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ന്ധ​ത​ണ​ൽ​ന്ധ എ​ന്ന സം​ഘ​ട​ന വി​ല്ലേ​ജി​ന്‍റെ നി​ർ​മ്മാ​ണ​ഘ​ട്ടം കൂ​ടി ഏ​റ്റെ​ടു​ത്ത​തോ​ടെ വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ വീ​ടു​ക​ളു​ടെ പ​ണി മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​മേ​രി​ക്ക​യി​ൽ വ​ന്ന​പ്പോ​ൾ വി​ളി​ച്ചു കൂ​ട്ടി​യ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഫോ​മാ ഒ​രു വാ​ക്കു ന​ൽ​കി​യി​രു​ന്നു .കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക​യി ത​ണ​ലൊ​രു​ക്കു​മെ​ന്ന്. ആ ​വാ​ക്കാ​ണ് ഫോ​മാ ജൂ​ണ്‍ ര​ണ്ടി​നു പാ​ലി​ക്കു​ന്ന​ത് .
നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഫോ​മാ വി​ല്ലേ​ജ് പ്രോ​ജ​ക്ട്. ഫോ​മ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് തു​ട​ക്കം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച അം​ഗ സം​ഘ​ട​ന​ക​ൾ ,പ്ര​തി​സ​ന്ധി​ക​ളി​ൽ ഒ​പ്പം നി​ന്ന സം​ഘ​ട​നാ നേ​താ​ക്ക​ൾ, ഇ​പ്പോ​ഴും സ​ഹാ​യ​വു​മാ​യി ഓ​ടി​യെ​ത്തു​ന്ന ഫോ​മാ സ്നേ​ഹി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ, അ​ങ്ങ​നെ നി​ര​വ​ധി ആ​ളു​ക​ളു​ടെ പ​രി​പൂ​ർ​ണ സ​ഹാ​യം കൊ​ണ്ടാ​ണ് ഫോ​മാ വി​ല്ലേ​ജ് പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

ഈ ​മ​ഹ​നീ​യ പ​ദ്ധ​തി കേ​ര​ള​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷി​യാ​കു​വാ​ൻ എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളെ​യും ജൂ​ണ്‍ ര​ണ്ടി​ന് ക​ട​പ്ര​യി​ലെ ഫോ​മാ വി​ല്ലേ​ജി​ലേ​ക്ക് ഹൃ​ദ​യ​പു​ര​സ​രം ക്ഷ​ണി​ക്കു​ന്ന​താ​യി ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം, ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ബോ​സ് മാ​ത്യു, ജോ: ​സെ​ക്ര​ട്ട​റി സ​ജു ജോ​സ​ഫ്, ജോ: ​ട്ര​ഷ​റ​ർ ജ​യി​ൻ ക​ണ്ണ​ച്ചാ​ൻ പ​റ​ന്പി​ൽ കേ​ര​ളാ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് ഏ​ബ്ര​ഹാം