സെന്റ് ജൂഡ് ഫണ്ട്‌റൈസിംഗ് റാഫിള്‍ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു
Friday, April 26, 2019 11:34 AM IST
വാഷിംഗ്ടണ്‍ ഡി സി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ കത്തോലിക്ക ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫണ്ട് റൈസിംഗ് റാഫിളിന്റെ കിക്ക് ഓഫ് കര്‍മം ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു.

സെന്റ് ജൂഡ് ഇടവക വികാരി ഫാ. ജസ്റ്റിന്‍ പുതുശേരിക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അര കിലോ സ്വര്‍ണമാണ് റാഫിളിന്റെ ഒന്നാം സമ്മാനം. നൂറു ഗ്രാം സ്വര്‍ണ നാണയങ്ങളും മാക് ബുക്കും ഉള്‍പ്പെടെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാഫിള്‍ ടീം കോര്‍ഡിനേറ്റര്‍ സിജി ജോസഫിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ ഉടനീളമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം