അ​നി​ൽ​കു​മാ​ർ പി​ള്ള കെഎ​ച്ച്എ​ൻ​എ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ
Monday, May 13, 2019 10:14 PM IST
ഷി​ക്കാ​ഗോ: കേ​ര​ളാ ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 2019-21 കാ​ല​യ​ള​വി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി അ​നി​ൽ​കു​മാ​ർ പി​ള്ള​യെ ട്ര​സ്റ്റി ബോ​ർ​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി. കെഎ​ച്ച്എ​ൻ​എ മു​ൻ പ്ര​സി​ഡ​ന്‍റ്, ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം സം​ഘ​ട​ന​യ്ക്കു​വേ​ണ്ടി വ​ള​രെ​യ​ധി​കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ഫ്ഐ​എ ഷി​ക്കാ​ഗോ പ്ര​സി​ഡ​ന്‍റ്, ഐ​എം​എ പ്ര​സി​ഡ​ന്‍റ്, എ​ൻ​എ​ഫ്ഐ​എ ട്ര​ഷ​റ​ർ, ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ കോ​അ​ലി​ഗേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ഗീ​താ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ, കൂ​ടാ​തെ മ​റ്റു വി​വി​ധ ദേ​ശീ​യ സം​ഘ​ട​ന​ക​ളി​ലും അ​ദ്ദേ​ഹം ത​ന്‍റേ​താ​യ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ബൈ​ലോ അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സ്കോ​ക്കി വി​ല്ലേ​ജി​ലെ ക​ണ്‍​സ്യൂ​മ​ർ അ​ഫ​യേ​ഴ്സ് പൊ​ട്ട​ക്ഷ​ൻ ക​മ്മീ​ഷ​ണ​റാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

മൂ​ന്നം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ലെ മ​റ്റം​ഗ​ങ്ങ​ളാ​യ ഹ​രി ന​ന്പൂ​തി​രി​യും പ്ര​സ​ന്ന​ൻ പി​ള്ള​യും ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​മാ​ണ്. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ള്ള ഇ​വ​ർ മൂ​വ​രും എ​ന്തു​കൊ​ണ്ടും അ​നു​യോ​ജ്യ​രാ​യ​വ​ർ ത​ന്നെ​യാ​ണെ​ന്നു ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​ധാ ക​ർ​ത്താ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം