ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, May 16, 2019 12:31 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ജൂ​ണ്‍ ര​ണ്ടി​ന് വൈ​കി​ട്ട് മൂ​ന്നി​ന് സി​എം​എ ഹാ​ളി​ൽ വ​ച്ച് (834 E. Rand Rd, Suite 13, Mount Prospect, IL- 60056) ന​ട​ത്തും. പ്ര​സ്തു​ത യോ​ഗ​ത്തെ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ സം​സാ​രി​ക്കും. സെ​ക്ര​ട്ട​റി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഫോ​മ / ഫൊ​ക്കാ​ന പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നി​യ​മ ഭേ​ദ​ഗ​തി ക​മ്മ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു മാ​യി​രി​ക്കും. അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ നി​യ​മ പ​രി​ധി​ക്കു​ള്ളി​ൽ നി​ന്നു കൊ​ണ്ട് ച​ർ​ച്ച ചെ​യ്യും.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ്നേ​ഹ​പൂ​ർ​വം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (847 477 0564) സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം (312 685 6749) മ​റ്റു ഭാ​ര​വാ​ഹി​ക​ളും ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം