ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ല്ലോ​ഷി​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ 14നു ​ഹൂ​സ്റ്റ​ണി​ൽ
Monday, June 10, 2019 10:30 PM IST
ഹൂ​സ്റ്റ​ണ്‍ : ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ല്ലോ​ഷി​പ്പ്(​സി​ആ​ർ​എ​ഫ്)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി വ​രാ​റു​ള്ള വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഈ ​വ​ർ​ഷം ജൂ​ണ്‍ 14നു ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 9 വ​രെ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ (10502 Altonbury Ln, Houston, TX 77031) ന​ട​ത്ത​പ്പെ​ടു​ന്നു.

പ്രൊ​ഫ. എം. ​വൈ. യോ​ഹ​ന്നാ​ൻ (റി​ട്ട പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ളേ​ജ് കോ​ല​ഞ്ചേ​രി) നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ല്ലോ​ഷി​പ് കോ​ല​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യി സ​ഭ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സ്ഥാ​ന​മാ​ണ്.

ര​ക്ഷ​ക​നാ​യ യേ​ശു​ക്രി​സ്തു​വി​ലൂ​ടെ ല​ഭി​ക്കു​ന്ന പാ​പ​ക്ഷ​മ​യും ഹൃ​ദ​യ വി​ശു​ദ്ധീ​ക​ര​ണ​വും അ​നു​ഭ​വി​ച്ചു കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും സ​ഭ വ്യ​ത്യാ​സ​മെ​ന്യേ സു​വി​ശേ​ഷ​വേ​ല ചെ​യ്യു​ക​യും ചെ​യ്യു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് സി​ആ​ർ​എ​ഫ്. സ​ഭ​യോ സ​മു​ദാ​യ​മോ മാ​റു​ക​യ​ല്ല, മ​റി​ച്ചു ഹൃ​ദ​യ​മാ​ണ് രൂ​പാ​ന്ത​ര​പ്പെ​ടേ​ണ്ട​തെ​ന്നും മാ​ന​സാ​ന്ത​ര​പ്പെ​ട്ട​വ​രു​ടെ മാ​ന​സാ​ന്ത​ര​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​വു​മെ​ന്നാ​ണ് ഫെ​ല്ലോ​ഷി​പ് വി​ശ്വ​സി​ക്കു​ന്ന​ത്.

സി​ആ​ർ​എ​ഫി​ന്‍റെ മു​ഴു​വ​ൻ സ​മ​യ മി​ഷ​ന​റി ദ​ന്പ​തി​മാ​രാ​യ വി.​എം. എ​ൽ​ദോ​സ്, ഷൈ​ജ എ​ൽ​ദോ​സ് എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ മു​ഖ്യ​വ​ച​ന സ​ന്ദേ​ശം ന​ൽ​കു​വാ​ൻ എ​ത്തു​ന്ന​ത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി വ​യ​നാ​ട്ടി​ൽ ദൈ​വ​വേ​ല ചെ​യ്യു​ന്ന ഈ ​ദ​ന്പ​തി​ക​ൾ യേ​ശു ക്രി​സ്തു​വി​നാ​യി ത​ങ്ങ​ളു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യി മാ​റ്റി​വ​ച്ച​വ​രാ​ണ്.

പ്രൊ​ഫ. എം.​വൈ. യോ​ഹ​ന്നാ​ൻ ന​ൽ​കു​ന്ന വീ​ഡി​യോ മെ​സേ​ജും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ജൂ​ണ്‍ 15 ഡാ​ള​സ്, ജൂ​ണ്‍ 16 ഓ​സ്റ്റി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും സി​ആ​ർ​എ​ഫ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. സി​ആ​ർ​എ​ഫ് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ഈ ​സു​വി​ശേ​ഷ മ​ഹാ​യോ​ഗ​ത്തി​ലേ​ക്കു എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്രൊ​ഫ. എം.​വൈ യോ​ഹ​ന്നാ​ൻ ദി​വ​സ​വും രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം 7നും പ​വ​ർ​വി​ഷ​ൻ ടി.​വി യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ന്നു. പ്ര​സ്തു​ത സ​ന്ദേ​ശം യു ​ട്യൂ​ബി​ലും (ഇ​ഞ​എ ഏീെു​ല​ഹ ഇ​വ​മിി​ല​ഹ ) ലുംwww. crfgospel. org /tv ​ലും ല​ഭ്യ​മാ​ണ് ഈ ​സ​ന്ദേ​ശം ഓ​ഡി​യോ രൂ​പ​ത്തി​ൽ നി​ങ്ങ​ളു​ടെ ംവ​മ​മേെുു ഇ​ൽ ല​ഭി​ക്കു​വാ​ൻ നി​ങ്ങ​ളു​ടെ പേ​രും സ്ഥ​ല​വും +91 9142303030 എ​ന്ന ന​ന്പ​റി​ലേ​ക്കു അ​യ​ച്ചു കൊ​ടു​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 832 987 2075 (സ​ന്തോ​ഷ് മാ​ത്യു)


റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി