അ​ലി​ഷ ആ​ൻ​ഡ്രൂ​സ് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ആ​ദ്യ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ അ​ധ്യ​ക്ഷ
Tuesday, June 11, 2019 10:31 PM IST
ഒക്‌ലഹോമ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ഒ​ക്ല​ഹോ​മ സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യി ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഒക്‌ലഹോമ സി​റ്റി​യി​ൽ ജൂ​ണ്‍ 8നു ​ചേ​ർ​ന്ന വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നി​ലാ​ണ് അ​ന്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ അ​ലി​ഷ ആ​ൻ​ഡ്രൂ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഡ​മോ​ക്രാ​റ്റി​ക് ഒൗ​ട്ട് റീ​ച്ച് ഡ​യ​റ​ക്ട​ർ ക്രി​സ്റ്റി​ൻ ബേ​ഡി​നെ​യാ​ണ് അ​ലി​ഷ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ലു​ള്ള ചെ​യ​ർ​മാ​ൻ അ​ന്നാ ലാം​ഗ്തോ​ണ്‍ ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി സ്ഥാ​നം ഒ​ഴി​യു​വാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ഞാ​യ​റാ​ഴ്ച​യാ​ണ് അ​ന്തി​മ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

ഒക്‌ലഹോമ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അ​ധ്യ​ക്ഷ​യാ​യി 2016ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 24 വ​യ​സു​ള്ള അ​ന്നെ​യെ​യാ​യി​രു​ന്നു. 2018ൽ ​ന​ട​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന​തി​ൽ അ​ന്ന വ​ഹി​ച്ച പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. 2020ൽ ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ലീ​ഷ​യി​ൽ നി​ഷി​പ്ത​മാ​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ