ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ർ ക​ണ്‍​വ​ൻ​ഷ​നു സാ​ക്ഷ്യം വ​ഹി​ക്കു​വാ​ൻ ഹൂ​സ്റ്റ​ണ്‍ ഒ​രു​ങ്ങു​ന്നു
Tuesday, June 11, 2019 10:32 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ നാ​ലു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ർ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നു തി​ര​ശീ​ല​യു​യാ​രാ​ൻ ഇ​നി ഇ​നി അ​ന്പ​തു ദി​ന​ങ്ങ​ൾ മാ​ത്രം ബാ​ക്കി. അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ സ​മൂ​ഹം ഒ​രു​മി​ച്ചു കൂ​ടു​ന്ന മ​ഹാ​സം​ഗ​മ​ത്തി​ന് വേ​ദി​യാ​കാ​ൻ സെ​ന്‍റ് ജോ​സ​ഫ് ന​ഗ​ർ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന ഹി​ൽ​ട്ട​ണ്‍ അ​മേ​രി​ക്കാ​സ് ഹോ​ട്ട​ൽ സ​മു​ച്ച​യം ത​യാ​റെ​ടു​ത്തു.

ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന ആ​തി​ഥ്യ​മ​രു​ളി ന​ൽ​കി ന​ട​ത്തു​ന്ന ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫൊ​റോ​നാ വി​കാ​രി ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ (കോ ​ക​ണ്‍​വീ​ന​ർ), ഫാ. ​രാ​ജീ​വ് വ​ലി​യ​വീ​ട്ടി​ൽ (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), ചെ​യ​ർ​മാ​ൻ അ​ല​ക്സാ​ണ്ട​ർ കു​ട​ക്ക​ച്ചി​റ, വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു മാ​ത്യു പു​ല്ലാ​ട്ട്, ജോ​സ് മ​ണ​ക്ക​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ​തു ക​മ്മ​റ്റി​ക​ൾ അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 1 മു​ത​ൽ 4 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് (ക​ണ്‍​വ​ൻ​ഷ​ൻ ര​ക്ഷാ​ധി​കാ​രി), സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന പി​താ​ക്ക·ാ​രാ​യ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ർ തോ​മ​സ് ത​റ​യി​ൽ എ​ന്നി​വ​രും നി​ര​വ​ധി വൈ​ദി​ക​ശ്രേ​ഷ്ഠ​രും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​ശ​സ്ത വ​ച​ന പ്രോ​ഘോ​ഷ​ക​നാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ബൈ​ബി​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. റി​ട്ട. ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്, ക്രി​സ്റ്റീ​ന ശ്രീ​നി​വാ​സ​ൻ (മോ​ഹി​നി), പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ പ്രാ​സം​ഗീ​ക​രാ​യ പാ​റ്റി ഷൈ​നി​യ​ർ, ട്രെ​ന്‍റ് ഹോ​ണ്‍, പോ​ൾ കിം, ​ജാ​ക്കീ ഫ്രാ​ൻ​സ്വാ ഏ​ഞ്ച​ൽ തു​ട​ങ്ങി​യ​വ​ർ മു​തി​ർ​ന്ന​വ​ർ​ക്കും യു​വ​ജ​ങ്ങ​ൾ​ക്കു​മാ​യി വേ​ദി​ക​ൾ പ​ങ്കി​ടും. വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ളും, സെ​മി​നാ​റു​ക​ളും, ഫോ​റ​ങ്ങ​ളും ക​ണ്‍​വ​ൻ​ഷ​നി​ലു​ണ്ട്.

ഉ​ദ്ഘാ​ട​ന​ത്തി​ൽ ന​ട​ക്കു​ന്ന ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ന്‍റെ സം​വി​ധാ​ന​ത്തി​ലു​ള്ള പ്ര​ത്യേ​ക ദൃ​ശ്യാ​വി​ഷ്കാ​ര പ​രി​പാ​ടി​യും, തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക്കും ക​ണ്‍​വ​ൻ​ഷ​ൻ സ്റ്റേ​ജു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ക്കും.

ജോ​യ് ആ​ലൂ​ക്കാ​സ് ജൂ​വ​ൽ​സും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി സി​ജോ വ​ട​ക്ക​ന്‍റെ ട്രി​നി​റ്റി ഗ്രൂ​പ്പു​മാ​ണ് ക​ണ്‍​വ​ൻ​ഷ​ന്‍റെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. ക​ണ്‍​വ​ൻ​ഷ​നി​ൽ ന​ട​ത്തു​ന്ന പ്ര​ത്യേ​ക റാ​ഫി​ൾ ടി​ക്ക​റ്റി​ൽ വി​ജ​യി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ജോ​യ് ആ​ലു​ക്കാ​സ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന ബി​എം​ഡ​ബ്ല്യു കാ​റാ​ണ്.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ക​ണ​വ​ൻ​ഷ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​വാ​ൻ എ​ത്തി​ചേ​രും. ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ഇ​നി​യും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന​താ​ണ​ന്നു മീ​ഡി​യാ ചെ​യ​ർ സ​ണ്ണി ടോം ​അ​റി​യി​ച്ചു.

വെ​ബ് സൈ​റ്റ് https://smnchouston.org

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ