ഫാ. ​ജേ​ക്ക​ബ് ചാ​ക്ക​ച്ചേ​രി​ൽ മെ​മ്മോ​റി​യ​ൽ ബാ​സ്ക​റ്റ്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ 13ന്
Wednesday, June 12, 2019 10:52 PM IST
അ​റ്റ്ലാ​ന്‍റ: അ​റ്റ്ലാ​ന്‍റ​യി​ലെ ഹോ​ളി​ഫാ​മി​ലി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ ദ​ശാ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്യു​മെ​നി​ക്ക​ൽ ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍​സ​റാ​യി ഫി​ലി​പ്പ് ചാ​ക്ക​ച്ചേ​രി​ൽ മു​ന്നോ​ട്ടു​വ​ന്നു. ടൂ​ർ​ണ​മെ​ന്‍റ് ട്രോ​ഫി കോ​ട്ട​യം ക്നാ​നാ​യ രൂ​പ​ത​യു​ടെ വി​ശു​ദ്ധ​ൻ എ​ന്നു വി​ളി​ക്ക​പ്പെ​ടാ​ൻ യോ​ഗ്യ​ത​യു​ള്ള ജേ​ക്ക​ബ് ചാ​ക്ക​ച്ചേ​രി​ൽ അ​ച്ച​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി അ​ർ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ചാ​ക്ക​ച്ചേ​രി​ൽ അ​ച്ച​ന്‍റെ നേ​ർ​മ്മ​യാ​യ മ​ന​സാ​ക്ഷി​യും, ക​ള​ങ്ക​ര​ഹി​ത​മാ​യ ജീ​വി​ത​വും അ​ദ്ദേ​ഹ​ത്തെ വി​ശു​ദ്ധ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടാ​ൻ സ​ർ​വ​ഥാ യോ​ഗ്യ​നാ​ണ്. 1989 ഡി​സം​ബ​ർ 13നു ​നി​ത്യ​ത​യി​ലേ​ക്ക് വി​ളി​ക്ക​പ്പെ​ട്ടു. ക്നാ​നാ​യ സ​മു​ദാ​യ​ത്തി​നാ​യി ജീ​വി​തം മാ​റ്റി​വ​ച്ച ആ ​ഓ​ർ​മ്മ​യി​ൽ ട്രോ​ഫി​യും സ​മ്മാ​ന തു​ക​യും ന​ൽ​കു​ന്ന​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് ചാ​ക്ക​ച്ചേ​രി​ൽ ഫി​ലി​പ്പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ ര​ണ്ടാ​മ​ത്തെ ക്നാ​നാ​യ പ​ള്ളി​യാ​യ തി​രു​കു​ടും​ബ ദേ​വാ​ല​യം അ​റ്റ്ലാ​ന്‍റ​യി​ലു​ള്ള ക്നാ​നാ​യ സ​മു​ദാ​യ​ത്തി​നു ന​ൽ​കി​യി​ട്ടു​ള്ള ന·​ക​ൾ വ​ള​രെ​യേ​റെ​യെ​ന്ന്. പ​ള്ളി കൈ​ക്കാ​ര·ാ​രാ​യ മാ​ത്യു വേ​ലി​യേ​ത്ത്, മാ​ത്യു കു​പ്ലി​ക്കാ​ട്ട്, ജിം ​ചെ​മ്മ​ല​ക്കു​ഴി എ​ന്നി​വ​ർ അ​മേ​രി​ക്ക​യി​ലു​ള്ള എ​ല്ലാ​വ​രേ​യും ജൂ​ലൈ 19, 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ പേ​രി​ലും പാ​രീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ പേ​രി​ലും ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ പേ​രി​ലും ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം