ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക്; ഒരുക്കങ്ങൾ പൂർത്തിയായി
Friday, June 14, 2019 5:55 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ പിക്നിക്കും വടംവലി മത്സരവും ജൂൺ 15 ന് (ശനി) രാവിലെ 9 മുതൽ 6 വരെ Big Bend Lake, 92 Bender Rd, Desplains, IL -60016 ൽ നടത്തും. പിക്നിക്കിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്‍റ് ജോൺസൺ കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, കോഓർഡിനേറ്റർ ലൂക്ക് ചിറയിൽ എന്നിവർ അറിയിച്ചു.

വിവിധങ്ങളായ കായിക മത്സരങ്ങളും വനിതകൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങളും വിഭാവനം ചെയ്യുന്നതാ‍ണ് പിക്നിക്ക്. വിജയികൾക്ക് ട്രോഫിയും വിതരണം ചെയ്യും.

അസോസിയേഷന്‍റെ മറ്റൊരു പ്രത്യേകതയാണ് വടംവലി മത്സരം . ആറുപേർ അടങ്ങുന്ന ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഷിക്കാഗോ ബീമാൻസ്, റഫ് ഡാഡി, അരീക്കര അച്ചായൻസ് എ ടീം , ഷിക്കാഗോ മല്ലൻസ്, അരീക്കര അച്ചായൻസ് ബി ടീം, ഷിക്കാഗോ മലയാളി അസോസിയേഷൻ ടീം എന്നിവരെ കൂടാതെ വനിതകളുടെ മത്സരവും ഉണ്ടായിരിക്കും.

ഒന്നാം സ്ഥാനക്കാർക്കുള്ള കാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് എ വൺ ട്രാവൽസും രണ്ടാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് പിക്നിക്ക്– വടംവലി കോഓർഡിനേറ്റേർമാരായ ലൂക്ക് ചിറയിൽ, മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോർജ് പ്ലാമൂട്ടിൽ, റ്റോബിൻ മാത്യു, സന്തോഷ് കാട്ടൂക്കാരൻ, കാൽവിൻ കവലയ്ക്കൽ എന്നിവരുമാണ്.

ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികൾക്കും പരസ്പരം കാണുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള ഒരു അവസരമായിരിക്കും ഈ പിക്നിക്ക്. പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ജിതേഷ് ചുങ്കത്ത്, സാബു കട്ടപ്പുറം, ബാബു മാത്യു, ഷാബു മാത്യു, ആഗ്നസ് മാത്യു, ആൽവിൻ ഷിക്കോർ, ചാക്കോ മറ്റത്തിൽപറമ്പിൽ, ജോർജ് പ്ലാമൂട്ടിൽ, ജെസി റിൻസി, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തൻപുര, സജി മണ്ണംച്ചേരിൽ, സന്തോഷ് കാട്ടൂക്കാരൻ, സന്തോഷ് കുര്യൻ, ഷൈനി ഹരിദാസ്, റ്റോബിൻ മാത്യൂസ്, രാജൻ എബ്രഹാം, ജിമ്മി കണിയാലി എന്നിവരാണ്. ലീല ജോസഫ് മേഴ്സി കുറിയാക്കോസ്, കാൽവിൻ കവലയ്ക്കൽ എന്നിവർ പ്രവർത്തിക്കുന്നു.