ഷിക്കാഗോ മലയാളി അസോസിയേഷൻ ഇഎസ്എൽ ക്ലാസ് ജൂൺ 22 ന്
Monday, June 17, 2019 8:36 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ESL(English as Second Launguage) ക്ലാസ് സംഘടിപ്പിക്കുന്നു. ജൂൺ 22 ന് (ശനി) എംഎംഎ ഹാളിൽ (834 E. Rand rd, Suit 13, Mount Prospect, IL-60056) രാവിലെ 10 മുതൽ 12 വരെയാണ് ക്ലാസ്.

സാമൂഹിക സാംസ്കാരിക സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷൻ ധാരാളം സാമൂഹിക പരിപാടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സമൂഹ നന്മയ്ക്ക് ഉതകുന്ന പരിപാടികളിലൊന്നായ ഇഎസ്എൽ പോലെയുള്ള ക്ലാസുകൾ നടത്തുന്നത്.

അസോസിയേഷൻ മുൻ പ്രസിഡന്‍റ് ജോസഫ് നെല്ലുവേലിയാണ് ക്ലാസിന് നേതൃത്വം കൊടുക്കുന്നത്. ചങ്ങനാശേരി സെന്‍റ് ബർക്കുമാൻസ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദത്തിനുശേഷം അമേരിക്കയിലേക്ക് കുടിയേറിയ ജോസഫ് നെല്ലുവേലി, ലയോള യൂണിവേഴ്സിറ്റിയിൽ തുടർ വിദ്യാഭ്യാസം നടത്തുകയും ട്രൂമാൻ കോളജ്, ജൂവിഷ് കോളജ്, ട്രൈറ്റൻ കോളജ് എന്നിവിടങ്ങളിൽ ക്ലാസുകൾ എടുത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

ഇഎസ്എൽ ക്ലാസിലൂടെ ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും സംസാരിക്കുന്നതിനും വേണ്ട സഹായം നൽകുന്നതോടൊപ്പം അമേരിക്കയിൽ ദൈനംദിന ജീവിതത്തിന് സഹായകരമാകുന്ന രീതിയിലുള്ള സാഹചര്യം പറഞ്ഞു തരുന്നതിനും ജോലി സംബന്ധമായ സാഹചര്യം ഒരുക്കുന്നതിനും ഉതകുന്ന രീതിയിലുള്ള ക്ലാസുകൾ സജ്ജമാക്കിയിരിക്കുന്നു. നാട്ടിൽ നിന്നും പുതുതായി കുടിയേറിപാർത്തവർക്ക് ഈ ക്ലാസ് ഉപകരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കുവേണ്ട ടെക്സ്റ്റ് ബുക്കും മറ്റു ഉപകരണങ്ങളും അസോസിയേഷൻ നൽകുന്നതാണ്.

വിവരങ്ങൾക്ക്: ജോസഫ് നെല്ലുവേലി 847 334 0456, ജോൺസൻ കണ്ണൂക്കാടൻ (പ്രസിഡന്‍റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) : 312 685 6749.