ഷിക്കാഗോ മലയാളി അസോസിയേഷൻ യൂത്ത് വിംഗ് ഉദ്ഘാടനം ജൂൺ 23 ന്
Monday, June 17, 2019 9:40 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗമായ യൂത്ത് വിംഗിന്‍റെ ഉദ്ഘാടനം ജൂണ്‍ 23ന് (ഞായർ) വൈകുന്നേരം 6.30ന് സിഎംഎ ഹാളില്‍ (834 E. Rand rd, Suit 13, Mount Prospect, IL 60056) നടക്കും.

അസോസിയേഷന്‍ യുവജനങ്ങള്‍ക്കായി ധാരാളം കലാ കായിക പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാറുണ്ട്. യൂത്ത് വിംഗിന്‍റെ എല്ലാവിധ പരിപാടികളേയും വളരെയധികം പ്രോത്സാഹിപ്പിക്കുന്നതില്‍ അസോസിയേഷന്‍ എന്നും മുന്നിട്ടു നിന്നിരുന്നു എന്ന കാര്യം ഷിക്കാഗോയിലേയും സമീപ പ്രദേശങ്ങളിലേയും ആളുകള്‍ എന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്നു എന്നത് കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനു അസോസിയേഷന് പ്രചോദനമാകാറുണ്ട്.

23-നു നടക്കുന്ന ഉദ്ഘാടനത്തിനുശേഷം നടക്കുന്ന യോഗത്തില്‍ യൂത്ത് വിംഗിന്‍റെ വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും സംഘാടകർ ക്ഷണിച്ചു. യോഗത്തിലേക്ക് എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: കാല്‍വിന്‍ കവലയ്ക്കല്‍ 630 649 8545, ടോബിന്‍ മാത്യു 773 512 5373, ജോര്‍ജ് പ്ലാമൂട്ടില്‍ 847 651 5204, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്‍റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749.