കമാന്‍ഡര്‍ ഏബ്രഹാം ജോസഫ് വാഴയില്‍ നിര്യാതനായി
Tuesday, June 18, 2019 8:18 PM IST
കൊച്ചി: എസ്ഐആര്‍സി ഓഫ് ഐസിഎഐയുടെ (SIRC OF ICAI) എറണാകുളം ബ്രാഞ്ച് മുന്‍ ചെയര്‍മാന്‍ കമാന്‍ഡര്‍ ഏബ്രഹാം ജോസഫ് വാഴയില്‍ (88, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഗിരിനഗര്‍, എണറാകുളം) നിര്യാതനായി. സംസ്കാരം ജൂൺ 19ന് (ബുധൻ) ഉച്ചകഴിഞ്ഞ് 3 ന് വെളിയനാട് സെന്‍റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍.

ഭാര്യ: സൂസന്‍ ജോസഫ് പുജിരിയില്‍ കുടുംബാംഗം. മക്കള്‍: നിര്‍മല ഏബ്രഹാം, പമേല പുന്നൂസ്, അജിത് ജോസഫ്, സതീഷ് ജോസഫ്, തോമസ് ജോസഫ്. മരുമക്കള്‍: .ഫാ. പുന്നൂസ് ഏബ്രഹാം കല്ലംപറമ്പില്‍, പുന്നൂസ് ജേക്കബ് കേളചന്ദ്ര, ലിനി നെല്ലിക്കല്‍, നിഷ കോലത്ത്, വര്‍ഷ താമരപ്പള്ളില്‍ (എല്ലാവരും അമേരിക്കയില്‍). ‌

സഹോദരങ്ങള്‍: ക്യാപ്റ്റന്‍ ഏബ്രഹാം കുരുവിള, ഓമന ചാക്കോ, ബെറ്റിക്കുട്ടി ഫിലിപ്പ്, ബേബിക്കുട്ടി സഖറിയ (എല്ലാവരും ഇന്ത്യയില്‍), പരേതയായ സാലി ജേക്കബ്, ഏബ്രഹാം ലൂക്കോസ്, വെരി. റവ.ഡോ. ഏബ്രഹാം തോമസ് കോര്‍എപ്പിസ്‌കോപ്പ, റവ. സിസ്റ്റര്‍ മാഗ്ഡലന്‍ ഏബ്രഹാം, ജോയ് ഏബ്രഹാം, എബി ഏബ്രഹാം, സ്റ്റീഫന്‍ ഏബ്രഹാം, സാറാ കുരുവിള, ബിനോ ഫിലിപ്പ് (എല്ലാവരും അമേരിക്കയില്‍).

മലങ്കര സുറിയാനി ക്‌നാനായ സമുദായത്തിനു നല്‍കിയ ബഹുമുഖ സേവനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചിരുന്നു.

പൊതുദര്‍ശനം ജൂണ്‍ 19-നു (ബുധൻ) രാവിലെ 8.30-നു ഭവനത്തിലെ (162 സ്കൂള്‍ റോഡ്, ഗിരിനഗര്‍, കൊച്ചി) ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്ക്ക് 12 ഗിരിനഗര്‍ കമ്യൂണിറ്റി ഹാളില്‍.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം