ക്രിസ്ത്യൻ പള്ളിക്കു നേരെ നടന്ന ഭീകരാക്രമണ പദ്ധതി പൊളിച്ചു; 21 കാരൻ അറസ്റ്റിൽ
Thursday, June 20, 2019 9:14 PM IST
പിറ്റ്സ്ബർഗ് : പിറ്റ്സ്ബർഗിലുള്ള ക്രിസ്ത്യൻ ദേവാലയത്തിനു നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതി തയാറാക്കിയ യുവാവ് അറസ്റ്റിൽ. മുസ്തഫ മൗസാബ് (21) എന്ന യുവാവ് ആണ് അറസ്റ്റിലായത്. സംഭവം സംബന്ധിച്ച് ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു.

പിറ്റ്സ്ബർഗ് നോർത്ത് സൈഡിലുള്ള ക്രിസ്ത്യൻ ദേവാലയമാണ് ആക്രമണത്തിനായി യുവാവ് ഇയാൾ തിരഞ്ഞെടുത്തിരുന്നത്.ഇസ് ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അണ്ടർ കവർ ഓഫിസറാണു യുവാവിനെ കുടുക്കിയത്.

2016 ഓഗസ്റ്റിൽ സിറിയയിൽ നിന്നും അഭയാർഥിയായി എത്തിയ യുവാവ് ഐഎസ് ഭീകരാക്രമണം നടത്തുന്നതിന് അണ്ടർ കവർ ഓഫിസറുമായി ചർച്ചകൾ നടത്തി. ജിഹാദിന് പിന്തുണ ലഭിക്കുന്നതിന് സോഷ്യൽ മീഡിയായെ പ്രയോജനപ്പെടുത്താനും ഐഎസ് ലീഡർ അബുബക്കർ അൽ ബാഗ്ദാതിയുമായി ചേർന്ന് ഭീകരാക്രമണം നടത്താൻ പ്രതിജ്ഞയെടുത്ത വിഡിയോകൾ പ്രദർശിപ്പിക്കുന്നതിന് ഈ യുവാവ് തീരുമാനിച്ചിരുന്നതായി ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.പള്ളി എങ്ങനെ ബോംബ് വച്ചു തകർക്കാം എന്ന വിശദീകരിക്കുന്ന പത്തു പേജുള്ള കൈ കൊണ്ടു എഴുതിയ രേഖകളും യുവാവിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ