മാനവസേവ അവാർഡിന് മാർത്തോമ സഭ അപേക്ഷ ക്ഷണിച്ചു
Thursday, June 20, 2019 9:21 PM IST
ന്യൂയോർക്ക് : വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാർത്തോമ സഭാംഗങ്ങളുടെ സേവനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന മാനവ സേവാ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

ലഹരി വിമോചന പ്രവർത്തനങ്ങളും സുവിശേഷീകരണവും എന്ന മേഖലയിലെ പ്രവർത്തനവുമാണ് ഈ വർഷം അവാർഡിന് പരിഗണിക്കുന്നത്. ഇരുപതു വർഷമെങ്കിലും അതാതു മേഖലയിൽ സേവനം അനുഷ്ഠിച്ചവരായിരിക്കണം അപേക്ഷകർ. വിശദവിവരങ്ങൾ ഉൾപ്പെടുന്ന ബയോഡാറ്റ ഇടവക വികാരിയുടേയോ, ഭദ്രാസന എപ്പിസ്കോപ്പായുടേയോ സാക്ഷിപത്രം, അനുബന്ധ രേഖകൾ എന്നിവ സഹിതം ജൂലൈ 10 ന് മുൻപ് സഭാ സെക്രട്ടറി, മാർത്തോമ സഭാ ഓഫിസ്, തിരുവല്ല 689101 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണെന്നു സെക്രട്ടറി റവ. കെ. ജി. ജോസഫ് അറിയിച്ചു.

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും അവാർഡിനർഹമായവരുടെ അപേക്ഷകളോ, നാമ നിർദേശങ്ങളോ സമർപ്പിക്കാവുന്നതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ