ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ക്ഷ​ര​ശ്ലോ​ക സ​ദ​സും അ​ന്താ​ക്ഷ​രി​യും ജൂ​ണ്‍ 29ന്
Monday, June 24, 2019 10:34 PM IST
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 29 ന് ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30 മു​ത​ൽ അ​ക്ഷ​ര​ശ്ലോ​ക സ​ദ​സും, അ​ന്താ​ക്ഷ​രി​യും സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡാ​ള​സ്സ് മെ​ട്രോ​പ്ലെ​ക്സി​ലെ മ​ല​യാ​ള അ​ക്ഷ​ര സ്നേ​ഹി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഭൂ​ത​കാ​ല​ത്തേ​ക്ക് ഒ​രു മ​ട​ക്ക യാ​ത്ര ന​ട​ത്തു​ന്ന​തി​നും, ഓ​ർ​മ്മ​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ന​ല്ല ശ്ലോ​ക​ങ്ങ​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ല​ഭി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.​ഗാ​ർ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന അ​ന്താ​ക്ഷ​രി​യും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് ഓ​ച്ചാ​ലി​ൽ-469 363 5642, അ​ന​ശ്വ​രം മാം​ന്പി​ള്ളി -214 997 1385

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ