അ​ഞ്ചാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ യോ​ഗാ ദി​നം ഡാ​ള​സി​ൽ ആ​ഘോ​ഷി​ച്ചു
Monday, June 24, 2019 10:39 PM IST
ഡാ​ള​സ്: ഹൂ​സ്റ്റ​ണ്‍ കോ​ണ്‍​സു​ൽ ജ​ന​റ​ൽ ഓ​ഫി​സു​മാ​യി സ​ഹ​ക​രി​ച്ചു മ​ഹാ​ത്മാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ യോ​ഗാ​ദി​നം ഡാ​ള​സി​ൽ ആ​ഘോ​ഷി​ച്ചു. ജൂ​ണ്‍ 22 ന് ​മ​ഹാ​ത്മാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹൂ​സ്റ്റ​ണ്‍ കോ​ണ്‍​സു​ൽ ജ​ന​റ​ൽ രാ​കേ​ഷ് ബ​നാ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്ത് മെ​ട്രോ പ്ലെ​ക്സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ യോ​ഗാ​ദി​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ആ​ത്മീ​യ​വും ശാ​രീ​രി​ക​മാ​യ ഉ​ത്തേ​ജ​നം ല​ഭി​ക്കു​ന്ന​തി​ന് യോ​ഗാ പ​രി​ശീ​ല​നം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എം​ജി​എം​എ​ൻ​ടി ചെ​യ​ർ​മാ​ൻ ഡോ. ​പ്ര​സാ​ദ് തോ​ട്ട​കൂ​റ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ഇ​ർ​വിം​ഗ് മേ​യ​ർ സ്റ്റോ​ഫ​ർ സ​ന്ദേ​ശം ന​ൽ​കി. പ​ഠ​നേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​ർ​വിം​ഗ് സ്കൂ​ളു​ക​ളി​ൽ യോ​ഗാ ഒ​രു വി​ഷ​യ​മാ​യി ചേ​ർ​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ന്‍റെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണ​നാ​ർ​ഹ​മാ​ണെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ജൂ​ണ്‍ 21 യോ​ഗാ​ദി​ന​മാ​യി വേ​ർ​തി​രി​ക്കു​ന്ന​തി​ന് യു​എ​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​യി​രു​ന്നു മു​ൻ​കൈ എ​ടു​ത്ത​തെ​ന്ന് കോ​ണ്‍​സു​ല​ൽ ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എം​ജി​എം​എ​ൻ​ടി ട്ര​ഷ​റ​ർ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ