ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്ക് വി​ജ​യ​ക​ര​മാ​യി
Wednesday, June 26, 2019 11:51 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക്ക് ജൂ​ണ്‍ 15ന് ​ഡ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ബി​ഗ് ബെ​ൻ​സ് ലേ​ക്ക് പാ​ർ​ക്കി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത പി​ക്നി​ക്കി​ൽ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

പി​ക്നി​ക്കി​ൽ വ​ച്ചു കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക​യും വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ വ​ടം​വ​ലി മ​ത്സ​രം പ്ര​ത്യേ​കം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നി​ട്ടും പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്നു ചേ​ർ​ന്നു.

ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലൂ​ക്ക് ചി​റ​യി​ൽ മ​റ്റു കോ​ർ​ഡി​നേ​റ്റ​മാ​രാ​യ മ​നോ​ജ് അ​ച്ചേ​ട്ട്, ജോ​ർ​ജ് പ്ലാ​മൂ​ട്ടി​ൽ, ഷി​ബു മാ​ത്യു, സ​ന്തോ​ഷ് കാ​ട്ടൂ​ക്കാ​ര​ൻ, സ​ന്തോ​ഷ് കു​ര്യ​ൻ, സ​ജി മ​ണ്ണം​ച്ചേ​രി, സാ​ബു ക​ട്ട​പ്പു​റം, ഷൈ​നി ഹ​രി​ദാ​സ്, കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ, മേ​ഴ്സി കു​രി​യാ​ക്കോ​സ്, റ്റോ​ബി​ൻ മാ​ത്യു, ജെ​സി റി​ൻ​സി, ചാ​ക്കോ മ​റ്റ​ത്തി​ൽ​പ​റ​ന്പി​ൽ, ആ​ൽ​വി​ൻ ഷി​ക്കൂ​ർ, ജോ​ഷി വ​ള്ളി​ക്ക​ളം, ജി​തേ​ഷ് ചു​ങ്ക​ത്ത്, ബാ​ബു മാ​ത്യു എ​ന്നി​വ​രും സ​ന്നി​ഹ​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം