കോട്ടയം അസോസിയേഷന്‍ പിക്‌നിക്
Thursday, June 27, 2019 2:38 PM IST
ഫിലഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍ ഫിലാഡല്‍ഫിയ സംഘടിപ്പിച്ച വാര്‍ഷിക പിക്‌നിക് അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഭാരതത്തിലെ അക്ഷരനഗരിയായ കോട്ടയം പട്ടണത്തില്‍നിന്നും അമേരിക്കയിലെ സാഹോദര്യനഗരമായ ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചുവരുന്ന മലയാളികൂട്ടായ്മയുടെ പ്രതീകമായി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെവലിയൊരുജനക്കൂട്ടം ഈവര്‍ഷത്തെ പിക്‌നിക്കിന് എത്തിച്ചേരുകയും പ്രായഭേദമെന്യേ ക്രമീകരിച്ചിരുന്ന വിവിധ വിനോദ കായികമത്സരങ്ങളില്‍ പങ്കുചേരുകയുമുണ്ടായി.

ഫിലഡല്‍ഫിയയുടെ സമീപപ്രദേശമായ ലാങ്‌ഹോണിലുള്ള കോര്‍ക്രീക്ക് പാര്‍ക്കില്‍ ജൂണ്‍ 15നു രാവിലെ ഒന്‍പതിനു പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചപിക്‌നിക്കില്‍ കേരളത്തനിമ നിറഞ്ഞ പ്രഭാതഭക്ഷണവും വൈവിധ്യമാര്‍ന്ന ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

പിക്‌നിക് കോര്‍ഡിനേറ്റര്‍മാരായ ജോണ്‍മാത്യു, മാത്യു പാറക്കല്‍, സണ്ണി കിഴക്കേമുറി എന്നിവരുടെ സ്തുത്യര്‍ഹമായമേല്‍നോട്ടത്തില്‍ നടത്തിയ ഈവര്‍ഷത്തെ പിക്‌നിക്യുവജനങ്ങളുടെ മികച്ചപങ്കാളിത്തംകൊണ്ട് കൂടുതല്‍ ശ്രദ്ധേയമായി. കായികമത്സരങ്ങള്‍ നടത്തുവാന്‍ ജോഷി കുര്യാക്കോസും കോട്ടയം അസോസിയേഷന്‍ വിമന്‍സ്‌ഫോറം പ്രവര്‍ത്തകരും നേതൃത്വംകൊടുത്തു.

ഉച്ചഭക്ഷണസമയത്തു അസോസിയേഷന്‍ പ്രസിഡണ്ട് ജോബി ജോര്‍ജ് വന്നുചേര്‍ന്ന എല്ലാവര്‍ക്കുംസ്വാഗതം ആശംസിക്കുകയും പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ജനറല്‍സെക്രട്ടറി സാജന്‍ വര്‍ഗീസ് നന്ദിരേഖപ്പെടുത്തി. ഈ വര്‍ഷത്തെ പിക്‌നിക് വിജയകരമാക്കുവാന്‍ കോട്ടയം അസോസിയേഷന്‍ ഭാരവാഹികളായ ജെയിംസ് അന്ത്രയോസ്, ജോസഫ് മാണി, ജോണ്‍ പിവര്‍ക്കി, ബെന്നി കൊട്ടാരത്തില്‍, സാബുജേക്കബ്, ജീമോന്‍ ജോര്‍ജ്, കുര്യന്‍ രാജന്‍, എബ്രഹാം ജോസഫ്, മാത്യുഐപ്പ്, വറുഗീസ് വര്‍ഗീസ്, ജേക്കബ് തോമസ്, ജോഷി കുര്യാക്കോസ്, രാജു കുരുവിള, സാബു പാമ്പാടി, സരിന്‍ ചെറിയാന്‍ കുരുവിള, വര്‍ക്കി പൈലോ എന്നിവര്‍ നേതൃത്വം നല്‍കി.
സാബു ജേക്കബ് (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം