ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ നാ​യ​രു​ടെ മ​ക​ൾ ജാ​ന​കി​യു​ടെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച
Thursday, July 11, 2019 8:50 PM IST
ന്യൂ​യോ​ർ​ക്ക് : ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റും ന്യൂ​ജേ​ഴ്സി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും എം​ബി​എ​ൻ ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും തി​രു​വ​ന​ന്ത​പു​രം ത​ല​ക്കു​ളം കൊ​ന്ന​ക്കോ​ട് കു​ടും​ബാം​ഗ​വു​മാ​യ മാ​ധ​വ​ൻ നാ​യ​ർ-​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളും രാ​ജ​ശ്രീ ഭാ​സ്ക​ര പി​ള്ള​യു​ടെ കൊ​ച്ചു​മ​ക​ളു​മാ​യ ജാ​ന​കി അ​വു​ലി​യ (ജാ​നു നാ​യ​ർ-37) ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ് മ​ഹേ​ശ്വ​ർ അ​വു​ലി​യ. മ​ക​ൾ നി​ഷി​ക അ​വു​ലി​യ. സ​ഹോ​ദ​ര​ൻ: ഭാ​സ്ക​ർ നാ​യ​ർ.

പ്ര​മു​ഖ ഫി​നാ​ൻ​ഷ്യ​ൽ ക​ന്പ​നി​ക​ളാ​യ ജെ​പി മോ​ർ​ഗ​ൻ , ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജാ​നു സി​എ​ൽ​എ​സ് ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്‍റെ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

പൊ​തു​ദ​ർ​ശ​നം: ജൂ​ലൈ 12 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ ന്യൂ​ജേ​ഴ്സി​ലു​ള്ള ബ്രാ​ഞ്ച​ബ​ർ​ഗ് ഫ്യൂ​ണ​റ​ൽ ഹോം (Branchburg Funeral Home , 910 US-202,Branchburg, NJ 08876 )

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: ജൂ​ലൈ 13 ശ​നി​യാ​ഴ്ച രാ​വി​ലെ 8.45 മു​ത​ൽ 10.45 വ​രെ ഫ്രാ​ങ്ക്ളി​ൻ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ 08902 ) സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: ശീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ