കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സൗ​ത്ത് ഫ്ളോ​റി​ഡ​യി​ൽ പൗ​ര​സ്വീ​ക​ര​ണം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, July 11, 2019 11:19 PM IST
സൗ​ത്ത് ഫ്ളോ​റി​ഡ: ഓ​ർ​ത്ത​ഡോ​ക്സ് മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി. ബ​സേ​ലി​യോ​സ് മ​ർ​തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സൗ​ത്ത് ഫ്ളോ​റി​ഡ സെ​ൻ​റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ചി​ൽ ന​ൽ​കു​ന്ന പൗ​ര​സ്വീ​ക​ര​ണ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ്, ട്ര​സ്റ്റി എം.​വി ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജൂ​ലൈ 15 ന് ​തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ഏ​ഴി​ന് പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. തു​ട​ർ​ന്ന് 8.30ന് ​സ്നേ​ഹ​വി​രു​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

സ്വീ​ക​ര​ണ​സ​മ്മേ​ള​നം വ​ൻ​വി​ജ​യ​മാ​ക്കാ​ൻ ഇ​ട​വ​ക വി​കാ​രി ഫാ: ​ഡോ. ജോ​യ് പൈ​ങ്ങോ​ലി​ൽ , അ​സി: വി​കാ​രി ഫാ. ​ഡോ. ജേ​ക്ക​ബ് മാ​ത്യു, ഫാ. ​ഫി​ലി​പ്പോ​സ് സ്ക​റി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഏ​ലി​യാ​സ് പി.​എ , വി​ജ​യ​ൻ തോ​മ​സ്, തോ​മ​സ് ചെ​റി​യാ​ൻ , വി​ൻ​റ്റു മാ​മ​ൻ, ജെ​സി​ക്ക അ​ല​ക്സാ​ണ്ട​ർ, സി.​ഡി ജോ​സ​ഫ് എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്ന ക​മ്മ​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : മാ​ത്യു വ​ർ​ഗീ​സ് 954 234 1201 , എം. ​വി ചാ​ക്കോ 954 401 6775

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം