ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ദുക്‌റോനോ പെരുന്നാള്‍ ആഘോഷിച്ചു
Monday, July 15, 2019 12:35 PM IST
കാല്‍ഗറി, കാനഡ: ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷന്‍ വിശ്വാസികള്‍ ഓര്‍മ കുര്‍ബാനയും, ധൂപ പ്രാര്‍ത്ഥനയും, അനുസ്മരണ സമ്മേളനവും നടത്തി.

വികാരി ഫാ. ബേബി മഠത്തിക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, ധൂപ പ്രാര്‍ത്ഥനയും തുടര്‍ന്നു ദൈവ ദാസന്‍ മാര്‍ ഈവാനിയോസിനെക്കുറിച്ച് അനുസ്മരണ പ്രഭാഷണവും നടത്തി. കാല്‍ഗറിയിലെ എല്ലാ മലങ്കര മിഷന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത സമ്മേളനം സ്‌നേഹവിരുന്നോടുകൂടി പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം