"തട്ടീം മുട്ടീം' താരങ്ങൾ അമേരിക്കയിൽ
Wednesday, July 17, 2019 9:03 PM IST
ഡാളസ്: മലയാള കോമഡി സീരിയലുകളിൽ മികച്ച നിലവാരം പുലർത്തിയ "തട്ടീം മുട്ടീം' താരങ്ങൾ അണിനിരക്കുന്ന കോമഡി സായാഹ്നം ജേക്കബ്‌സ് ഓഡിയോ വിഷ്വൽസ് അമേരിക്കയിൽ മാർക്കറ്റ് ചെയ്യുന്നു.

ഡോ. ഫ്രീമു വർഗീസ്, സജി ഹെഡ്ജ്, ഡയസ് ദാമോദരൻ എന്നിവർ നയിക്കുന്ന ടീമിൽ ജിമ്മി കുളങ്ങര, ഡാളസ് ആണ് പ്രോഗ്രാമിന്‍റെ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്‌. അമേരിക്കൻ മലയാളികളെ കുടു കൂടെ ചിരിപ്പിക്കുന്ന സ്കിറ്റുകളുമായി എത്തുന്ന ഹാസ്യ താരങ്ങൾ മലയാള മനോരമ സീരിയയിലുകളിലൂടെ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചവർ ആണ്.

വിവരങ്ങൾക്ക്: ജിമ്മി കുളങ്ങര 469 371 0638.