പ്ലയിനോ സെന്‍റ് പോള്‍സ് പള്ളി ഒവിബിഎസിന് റവ.ഡി. ജിത്തിന്‍ സഖറിയ നേതൃത്വം നല്‍കും
Thursday, July 18, 2019 8:04 PM IST
പ്ലയിനോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഒവിബിഎസ് ജൂലൈ 25 ന് (വ്യാഴം) മുതല്‍ 28 (ഞായർ) വരെ വിവിധ പരിപാടികളോടെ നടത്തുന്നു.

"നല്ല ആകാശം തെരഞ്ഞെടുക്കുക' (ലൂക്കോസ് 10: 42) ആണ് ഈവര്‍ഷത്തെ മുഖ്യ ചിന്താവിഷയം. റവ. ഡി. ജിത്തിന്‍ സഖറിയ ഈവര്‍ഷത്തെ ഒവിബിഎസിനു നേതൃത്വം നല്‍കും. ബൈബിള്‍ ക്ലാസുകള്‍, ഗാനപരിശീലനം, ചിത്രരചന, വിവിധ കലാപരിപാടികള്‍ തുടങ്ങിയ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈവര്‍ഷത്തെ ഒവിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.

ഞായർ രാവിലെ 8.30-നു വികാരി ഫാ. തോമസ് മാത്യു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളോടുകൂടി സമാപിക്കും. ഏവരേയും പരിപാടികളുടെ വിജയത്തിനായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് മാത്യു, ട്രസ്റ്റി അരുണ്‍ ചാണ്ടപ്പിള്ള, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. തോമസ് മാത്യു 214 597 8604, അരുണ്‍ ചാണ്ടപ്പിള്ള 469 863 2260, ലിന്‍സ് ഫിലിപ്പ് 916 806 9235.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം