ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് സാന്‍ഹോസയില്‍ നടത്തപ്പെട്ടു
Saturday, July 20, 2019 2:41 PM IST
കാലിഫോര്‍ണിയ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, കാലിഫോര്‍ണിയയിലെ സാന്‍ഹോസയിലുള്ള സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് ജൂണ്‍ മാസം 28, മുതല്‍ 30 വരെ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. ക്‌നാനായ റീജിയണിലെ ഫാമിലി കമ്മീഷന്റെ നേത്യുത്വത്തില്‍ നടത്തപ്പെട്ട ഈ ത്രിദിന കോഴ്‌സില്‍ 20 യുവജനങ്ങള്‍ പങ്കെടുത്തു. വിവാഹിതരാകുവാന്‍ പോകുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോണ്‍. തോമസ് മുളവനാല്‍, ഫാ. സജി പിണര്‍ക്കയില്‍, ഫാ. എബ്രാഹം കളരിക്കല്‍, ബെന്നി കാഞ്ഞിരപ്പാറ, ജോസ് മാമ്പള്ളില്‍, റ്റോണി പുല്ലാപ്പള്ളില്‍, ആല്‍ഫി കണ്ണാലയില്‍ എന്നിവര്‍ ക്‌ളാസുകള്‍ നയിച്ചു.

തങ്ങള്‍ ആരംഭിക്കുവാന്‍ പോകുന്ന കുടുംബ ജീവിതത്തിന് ഈ കോഴ്‌സുകള്‍ ഒരു മുതല്‍ കൂട്ടായിരിക്കുമെന്ന് ഇതില്‍ പങ്കെടുത്ത യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു. ഇടവക വികാരി ഫാ. സജി പിണര്‍ക്കയിലിന്റെയും ട്രസ്റ്റി ബേബി ഇടത്തലിന്റെയും നേത്യുത്വത്തിലുള്ള കമ്മിറ്റികള്‍ ഈ ത്രിദിന കോഴ്‌സിന് നേത്യുത്വം നല്‍കി.

ക്‌നാനായ റീജിയണിലെ അടുത്ത പ്രീമാര്യേജ് കോഴ്‌സ് ഒക്ടോബര്‍ 18 മുതല്‍ 20 വരെ ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ പ്രീമാര്യേജ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറില്‍ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നു

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം