ഡാളസ് സെന്‍റ് പോൾസ് കൺവൻഷൻ നവംബർ 1 മുതൽ 3 വരെ
Wednesday, October 23, 2019 7:52 PM IST
മസ്കിറ്റ് (ഡാളസ്): ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ച് പാരീഷ് മിഷൻ വാർഷിക കൺവൻഷൻ നവംബർ 1 , 2, 3 (വെള്ളി, ശനി, ഞായർ) തീയതികളിൽ ബാർണീസ് ബ്രിഡ്ജിലുള്ള സെന്‍റ് പോൾസ് ചർച്ചിൽ നടക്കും. സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ റവ. വില്യം അബ്രഹാമാണ് മുഖ്യപ്രാസംഗീകൻ.

"എന്‍റെ ജനമേ മടങ്ങി വരിക' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വചന പ്രഘോഷണം.

വെള്ളി വൈകുന്നേരം 7 ന് ചർച്ച് ഗായക സംഘത്തിന്‍റെ ഗാന ശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും. ശനി 7 നും ഞായർ രാവിലെ 9.30നുമാണ് കൺവൻഷൻ.

സുവിശേഷയോഗങ്ങളിലേക്ക് ജാതിമത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി മാത്യു ജോസഫ് (മനോജച്ചൻ), മിഷൻ സെക്രട്ടറി റോബി ചേലങ്കരി, ട്രസ്റ്റി ജോൺ ഉമ്മൻ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : 469 964 7494, 972 802 5660, 469 878 5295.

റിപ്പോർട്ട്: പി.പി. ചെറിയാൻ