ന്യൂയോർക്കിൽ ഗ്ലോബൽ നായർ സംഗമം
Friday, November 22, 2019 7:45 PM IST
ന്യൂയോർക്ക്: ന്യൂയോർക്കിൽ ജൂലൈ 3 മുതല്‍ 5 വരെ നടക്കുന്ന നായർ സംഗമത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിനായി യൂണിയൻഡെയ്ൽ മാരിയറ്റ് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഇവിടെ ഏര്‍പ്പായിക്കഴിഞ്ഞു.

നൂറുകണക്കിന് ബാലികമാരും യുവതികളും കേരളത്തനിമയോടെ അണിഞ്ഞുഒരുങ്ങി താലപ്പൊലിയും വര്‍ണശബളമായ മുത്തുക്കുടകളും പുലികളിയും സാമൂഹ്യസാംസ്‌കാരികരംഗത്തെ പ്രഗല്‍ഭരായവര്‍ അണിയിച്ചൊരുക്കുന്ന വാദ്യചെണ്ടമേളങ്ങളുടെ അകമ്പടിയുമായും കേരളകലാരൂപങ്ങള്‍ നൃത്തമാടിയും വിപുലമായ പ്രൊസഷനോടെ ആരംഭിക്കുന്ന കൺവൻഷനിൽ മുന്നൂറോളം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും അരങ്ങേറും.

കേരളത്തിന്‍റെ വാനംപാടി കെ.എസ് ചിത്ര സമ്മേളനത്തിൽ വിശിഷ്‌ട അതിഥിയായിരിക്കും.
മല്ലിക സുകുമാരൻ, നവ്യ നായർ,പ്രിയങ്ക നായർ, അശ്വതി നായർ,ബിജു സോപാനം, വി.കെ. പ്രകാശ്, കാവാലം ശ്രീകുമാർ, മുകുന്ദൻ തുടങ്ങി മലയാള സനിമാ രംഗത്തെ പ്രഗൽഭർ കൺവൻഷന് ആശംസ നേർന്നു.

ഗ്രീറ്റ് ആൻഡ് മീറ്റ്, പ്രൊഫെഷണൽ ഫോറം, അക്കാഡമിക് കരിയർ ഗൈഡൻസ്, യൂത്ത് ആക്ടിവിറ്റീസ്‌ , വിമൻസ് എംപവർമെന്‍റ് , റാൻഡം ഡോർ പ്രൈസ്, ന്യൂയോർക്ക് സിറ്റി ടൂർ, എല്ലാമേഖലകളിലും മികവ് തെളിയിച്ച കമ്മ്യൂണിറ്റി മെംബേഴ്സിന് ഗ്ലോബൽ മന്നം അവാർഡ് എന്നിവ ഉൾപ്പെടുത്തി കൺവെൻഷനെ അവസ്മരണീയമാക്കാൻ നാഷണൽ കമ്മിറ്റി ശ്രമിക്കുന്നതായി ദേശീയ അംഗങ്ങളായ അപ്പുകുട്ടൻ പിള്ള, ജയപ്രകാശ് നായർ, പ്രദീപ് പിള്ള, ബീനാ കാലത്ത് നായർ, വിമൽ നായർ, കിരൺ പിള്ള , സന്തോഷ് നായർ, പ്രസാദ് പിള്ള , ഡോ. ശ്രീകുമാർ നായർ, ഉണ്ണികൃഷ്ണൻ നായർ, ജയൻ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായർ, നാരായൺ നായർ, ജയകുമാർ പിപിള്ള , അഡ്വൈസറി ബോർഡ് അംഗങ്ങളായ എം. എൻ. സി .നായർ, സുരേഷ് പണിക്കർ , ബാല മേനോൻ എന്നിവർ അറിയിച്ചു.

ന്യൂ യോർക്കിലെ ഈ മഹാസംരംഭത്തില്‍ ആയിരത്തില്‍ പരം അതിഥികള്‍ അമേരിക്കയുടെയും കാനഡായുടെയും നാനാഭാഗത്തും നിന്നും വന്നു ചേര്‍ന്ന് ഈ കൺവെൻഷൻ ഒരു ചരിത്ര വിജയമാക്കി തീർക്കുമെന്ന് പ്രസിഡന്‍റ് സുനിൽ നായർ സെക്രട്ടറി സുരേഷ് നായർ, ട്രഷർ ഹരിലാൽ, വൈസ് പ്രസിഡന്‍റ് സിനു നായർ, ജോയിന്‍റ് സെക്രട്ടറി മോഹൻ കുന്നംകാലത്തു, ജോയിന്‍റ് ട്രഷറർ സുരേഷ് നായർ, കൺവൻഷൻ ചെയർ ശബരി നായർ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ