വെടിവയ്പിൽ നാലു പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു
Monday, December 2, 2019 7:08 PM IST
ടെക്സസ് : ടെക്സസ് - മെക്സിക്കൊ അതിർത്തിയിൽ മയക്കുമരുന്ന് അധോലോക നായകരുമായി നടന്ന വെടിവയ്പിൽ നാലു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു.

ടെക്സസ് - ഈഗിൾ പാസിൽ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്തിച്ചേരുന്ന വില്ല യൂണിയൻ എന്ന ചെറിയ ടൗണിലാണ് പോലീസുകാർ മയക്കുമരുന്ന് സംഘവുമായി ഏറ്റുമുട്ടിയത്.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മെക്സിക്കൻ ഡ്രഗ് കാർട്ടൽസിനെ ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി നേരിടുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പോലീസ് മയക്കുമരുന്നു ലോബിക്കെതിരെ ശക്തമായ അക്രമണം നടത്തിയത്. നാലു പോലീസ് ഓഫിസർമാർ കൊല്ലപ്പെട്ടതിനു പുറമെ നിരവധി മുൻസിപ്പൽ വർക്കേഴ്സിനെ കാണാതായിട്ടുണ്ടെന്ന് കൊഹുലിയ സംസ്ഥാന ഗവർണർ മറഗൾ എയ്ജൽ മാധ്യമങ്ങളെ അറിയിച്ചു.

ആയുധ ധാരികളായ ഒരു കൂട്ടം കാർട്ടൽ മെംബർമാരാണ് ലോക്കൽ ഗവൺമെന്‍റ് ഓഫീസിനു നേരെ വെടിവയ്പാരംഭിച്ചത്. ഇതിനെ തുടർന്നാണ് സ്റ്റേറ്റ് ഫെഡറൽ ഫോഴ്സസ് രംഗത്തെത്തിയത്. തുടർന്നു നടന്ന വെടിവയ്പിൽ 10 മയക്കുമരുന്നു സംഘാംഗങ്ങൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ