ന്യൂയോർക്കിൽ ഇന്ത്യന്‍ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷം ഫെബ്രുവരി ഒന്നിന്
Monday, January 27, 2020 9:02 PM IST
ന്യൂയോർക്ക്: സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്‍റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്ക് കേരളാ ചാപ്റ്റ­റിന്‍റെ ആഭി­മു­ഖ്യ­ത്തില്‍ ഫെബ്രുവരി ഒന്നിനു (ശനി) ഉച്ചകഴിഞ്ഞു രണ്ടിന് ഹാർട്സ് ഡെയിൽ ൽ ഉള്ള Our Lady of Shkodra - Albanian Church ഓഡിറ്റോറിയത്തിൽ (361 W Hartsdale Ave, Hartsdale, New York 10530)ൽ വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.

ഈവര്‍ഷത്തെ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങളില്‍ വി.ടി . ബൽറാം എംഎൽ.എ മുഖ്യാ­തി­ഥി­യായി പങ്കെടുക്കും. നാഷ­ണല്‍ ഐഎന്‍­ഒസി കേരളാ ചെയര്‍മാന്‍ കള­ത്തില്‍ വര്‍ഗീസ്, പ്രസി­ഡന്‍റ് ജോബി ജോര്‍ജ്,ട്രഷറര്‍ സജി എബ്രഹാം, റവ. ഡോ. വര്‍ഗീസ്‌ എബ്രഹാം(നാഷണൽ ട്രഷർ ), ചാക്കോ കൊയികലെത്തു(റീജണൽ വൈസ് പ്രസിഡന്‍റ് ) തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകള്‍ നേർന്നു സംസരിക്കും.

തുടർന്നു വിവിധ കലാപരിപാടികളും കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ടുണ്ടെന്ന് ജനറൽ കണ്‍വീ­നര്‍മാ­രായ വർഗീസ് ജോസഫ്‌, ശ്രീകുമാർ ഉണ്ണിത്താൻ, ലൈസി അലക്സ്‌, ഗണേഷ് നായർ എന്നിവർ അറി­യി­ച്ചു.

ഇന്ത്യ­യുടെ എഴുപതാമത്‌ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ പങ്കെ­ടുത്ത് നമ്മുടെ രാജ്യ­ത്തോ­ടുള്ള രാജ്യ­സ്‌നേഹം പ്രദര്‍ശി­പ്പി­ക്കുന്ന അവ­സ­ര­മാക്കി ഇതിനെ വിനി­യോ­ഗി­ക്ക­ണ­മെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ ജോയി ഇട്ടൻ അഭ്യർഥിച്ചു .

ന്യൂയോർക്കി­ലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള മുഴു­വന്‍ ഇന്ത്യ­ക്കാ­രേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർമാരായ കെ .ജി. ജനാർദ്ദനൻ , ജോൺ കേ മാത്യു (ബോബി), ഷീല ജോസഫ് ,ഷാജി ആലപ്പാട്ട് , ആന്‍റോ വർക്കി, ജോയ്‌സ്‌ൻ മണവാളൻ ,രാജൻ ടി. ജേക്കബ്‌, ബിപിൻ ദിവാകരൻ ,ഇട്ടൂപ് ദേവസ്യ ,സജി മറ്റമന , ലീന ആലപ്പാട്ട്, സുരേന്ദ്രൻ നായർ ,ലിനു ജോൺ,തോമസ്‌ ജോണ്‍, ഷൈനി ഷാജാൻ , രാജ് തോമസ്‌, ബാബു തുമ്പയിൽ,ജോർജ് കുട്ടി ഉമ്മൻ ,പൗലോസ്‌ വർക്കി എന്നിവർ അറിയിച്ചു .