കാൻജ് പ്രവർത്തനോദ്ഘാടനവും റിപ്പബ്ലിക് ഡേ ദിന ആഘോഷവും
Tuesday, January 28, 2020 7:48 PM IST
ന്യൂ ജേഴ്സി : നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ് ) 2020 വർഷത്തെ പ്രവർത്തനോദ്ഘാടനവും റിപ്പബ്ലിക്ഡേ ദിന ആഘോഷവും ജനുവരി 26 നു ആഘോഷിച്ചു.

പ്രമുഖ നിരൂപകനും സാഹിത്യകാരനുമായ ബോബി ബാൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. മതനിരപേക്ഷതയുടെ പ്രാധാന്യം ഇന്ത്യ പോലെയുള്ള രാജ്യത്തിന് എത്ര മാത്രം പ്രാധാന്യം ഉള്ളതാണെന്ന് അദ്ദേഹം സദസിനെ ഓർമപ്പെടുത്തി. മതപരമായോ വർഗീയപരമായോ സാമൂഹ്യപരമായോ ഉണ്ടാകുന്ന ചേരിതിരിവുകൾ ഭാവിയിൽ സമൂഹത്തിനു എത്ര മാത്രം ദോഷകരമായി ഭവിക്കാം എന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി.

തുടർന്നു മുൻ പ്രസിഡന്‍റ് ജയൻ ജോസഫ് പുതിയ പ്രസിഡന്‍റ് ദീപ്‌തി നായരെ സദസിനു പരിചയപ്പെടുത്തി. അമേരിക്കൻ മലയാളികളുടെ സാമൂഹിക കൂട്ടായ്മകൾക്ക് എന്നും പുത്തൻ മാനങ്ങൾ സമ്മാനിച്ചിട്ടുള്ള കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌­സിക്കു പോയ വർഷങ്ങളിൽ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണ തന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കും നൽകണമെന്ന് ദീപ്‌തി അഭ്യർഥിച്ചു. ജനറൽ സെക്രട്ടറി ബൈജു വർഗീസ് മറ്റു കമ്മിറ്റി അംഗങ്ങളെ സദസിനു പരിചയപ്പെടുത്തി.

പുതിയ ഭാരവാഹികളായി ദീപ്‌തി നായർ (പ്രസിഡന്‍റ്), അലക്‌സ് ജോണ്‍ (വൈസ് പ്രസിഡന്‍റ്), ബൈജു വർഗീസ് (സെക്രട്ടറി), സഞ്ജീവ് കുമാര്‍ (ജോയിന്‍റ് സെക്രട്ടറി), വിജേഷ് കാരാട്ട് (ട്രഷറർ), മനോജ് ഫ്രാന്‍സിസ് (ജോയിന്‍റ് ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പീറ്റർ ജോർജ് (ചാരിറ്റി അഫയേഴ്സ്), നിർമ്മൽ മുകുന്ദൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), സോഫിയ മാത്യു (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), ശ്രീജിത്ത് അരവിന്ദൻ (യൂത്ത് അഫയേഴ്‌സ്), ജയൻ ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവരേയും തെരഞ്ഞെടുത്തു.

പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയി അലക്‌സ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്‍റ്. ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയി ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വില്‍സണ്‍, ജെയ് കുളമ്പില്‍, റെജിമോന്‍ എബ്രഹാം എന്നിവര്‍ തുടരും.
ജെയിംസ് ജോര്‍ജ് ആണ് പുതിയ ടസ്റ്റി ബോര്‍ഡ് മെമ്പര്‍.

ട്രഷറർ വിജേഷ് കാരാട്ട് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഇടിക്കുള ജോസഫ്