ആദി ശങ്കരാചാര്യയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Tuesday, January 28, 2020 9:11 PM IST
ടസ്റ്റിൻ, കലിഫോർണിയ: ലോസ് ആഞ്ചലസ് ചിന്മയാ മിഷന്‍റെ സിൽവർ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചു ടസ്റ്റിനിൽ നിർമിച്ച ആദി ശങ്കരാചാര്യയുടെ പ്രതിമയുടെ അനാച്ഛാദനകർമം സതേൺ കലിഫോർണിയ ചിന്മയാ മിഷൻ ചുമതല വഹിക്കുന്ന സ്വാമി ഈശ്വരാനന്ദ നിർവഹിച്ചു.

രാവിലെ 7നു ഗണേശ പൂജയ്ക്കുശേഷം ഹോമം പ്രധാന ഹാളിൽ നൂറുകണക്കിനു ഇന്ത്യൻ അമേരിക്കൻ ഭക്തരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. പണ്ഡിറ്റ് ശിവരാമകൃഷ്ണൻ ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു. സ്വാമി ചിന്മയാനന്ദ, ശങ്കരാചാര്യ എന്നിവരുടെ ഫോട്ടോയും പ്രതിമയും പൂജാ ഹാളിൽ അലങ്കരിച്ചുവച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ