അനധികൃത കുടിയേറ്റക്കാരെ സംരംക്ഷിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ ജസ്റ്റിസ് ഡിപ്പാർ‌ട്ട്മെന്‍റ്
Tuesday, February 11, 2020 9:26 PM IST
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കു സംരക്ഷണം നൽകുകയും ഫെ‍ഡറൽ അധികൃതർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്ന ന്യൂ‍‍ജേഴ്സി, സിയാറ്റിൽ ന്യൂയോർക്ക് സംസ്ഥാനങ്ങളിലെ ചില സിറ്റികളുടെ നടപടികൾക്കെതിരെ ഫെഡറൽ ഗവൺമെന്‍റ് ലൊ സ്യൂട്ട് ഫയൽ ചെയ്തു.

പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലും കഴിഞ്ഞയാഴ്ച നടത്തിയ യൂണിയൻ തെരഞ്ഞെടുപ്പിലും വ്യക്തമാക്കിയിരുന്നു. ഫെഡറൽ ഗവൺമെന്‍റിന്‍റെ ഭാഗമായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് നിയമവിരുദ്ധ ഇമിഗ്രേഷനെക്കുറിച്ചു പുറത്തിറക്കിയ ചട്ടങ്ങൾ ന്യൂയോർക്ക്, ന്യൂജേഴ്സി, സിയാറ്റിൽ സിറ്റികളിൽ നടപ്പാക്കാത്തതാണ് ഇത്തരമൊരു നിയമനടപടികളിലേക്കു പോകേണ്ടി വന്നതെന്ന് അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു. സിറ്റികൾക്കെതിരെ ഒരു തുറന്ന പോരാട്ടമാണ് ഇന്നുമുതൽ ആരംഭിച്ചിരിക്കുന്നതെന്നും വില്യം ബാർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ