നിർധനരായ നഴ്സിംഗ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി ഫോമാ വിമൻസ് ഫോറം
Wednesday, February 12, 2020 12:04 AM IST
ന്യൂജേഴ്‌സി :കാരുണ്യത്തിന്‍റേയും കനിവിന്‍റേയും മാലാഖാമാരാകാൻ തയാറെടുക്കുന്ന കേരളത്തിലെ നഴ്സിംഗ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ് പദ്ധതിയുമായി ഫോമാ വനിതാ ഫോറം . ഫോമാ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയുടെ ധനശേഖരണ പരിപാടിയും മിഡ് അറ്റ്ലാന്‍റിക് വിമൻസ് ഫോറം ഉദ്ഘാടനവും ന്യൂജേഴ്സിയിലുള്ള ഗുരു പാലസ് സ്റ്റോറിൽ നടന്നു.

കേരളത്തിലെ നിർധനരായ നഴ്സിംഗ് വിദ്യാർഥികൾക്ക് പഠന സൗകര്യത്തിനു പണം ഒരു തടസമാകരുത് എന്ന ചിന്തയിൽ നിന്നാണ് ഈ മഹത്തായ പദ്ധതിക്ക് തുടക്കമാകുന്നത് .അതിനുള്ള മികച്ച തുടക്കമായിരുന്നു ന്യൂജേഴ്‌സിയിൽ നടന്ന നഴ്സിംഗ് സ്കോളർഷിപ്പിനുള്ള ധനശേഖരണ പരിപാടി. മിഡ് അറ്റ്ലാന്റിക് റീജണിലെ നിരവധി അസോസിയേഷനുകളും വ്യക്തികളും പദ്ധതിയിലേക്ക് വളരെയധികം സംഭാവനകൾ നൽകി പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു .

മാപ്പ് .കാൻജ്,മാസ്കോൺ തുടങ്ങിയ സംഘടകളും സുജനൻ,അനിയൻ ജോർജ്, സ്കറിയ,ശാലു പുന്നൂസ് ,ശ്രീജിത്ത് കോണത്,ആബിദ ജോസ് ,തോമസ് ചാണ്ടി ,ബിനു ജോസഫ് ,ഗിരീഷ് ഒഹായോ സുധീപ് നായർ എക്സ്റ്റൻ തുടങ്ങിയവരാണ് പുതിയ പദ്ധതിയുമായി രംഗത്തുവന്നത്.

ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ വിമൻസ് ഫോറം ചെയർ പേഴ്സൺ രേഖ നായർ മിഡ് അറ്റ്ലാന്റിക് റീജൺ വുമൺ 'സ് ഫോറം ചെയർപേഴ്സൺ രേഖ ഫിലിപ്പ് , മറ്റു ഭാരവാഹികളും ചേർന്നു നിലവിളക്കു കൊളുത്തി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. വിമൻസ് ഫോറം വൈസ് ചെയർപേഴ്സൻ ആബിദ ജോസ് , നാഷണൽ കമ്മിറ്റി അംഗങ്ങളായ ജയ്‌മോൾ ശ്രീധർ, ആഞ്ചെലാ സുരേഷ് , വുമൺ 'സ് ഫോറം അംഗം അനിത നായർ , ഫോമാ മുൻ സെക്രട്ടറിമാരായ അനിയൻ ജോർജ് , ഷാജി എഡ്‌വേഡ്‌ , കാൻജ് പ്രസിഡന്‍റ് ദീപ്തി നായർ , മാപ്പ് പ്രസിഡന്‍റ് ശാലു പുന്നൂസ് , തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഫോമ വിമൻസ് ഫോറം തുടങ്ങി വയ്ക്കുന്ന നഴ്സിംഗ് സ്കോളർഷിപ് പദ്ധതിക്ക് അമേരിക്കൻ മലയാളികളുടെ പിന്തുണയുണ്ടാകുമെന്നു ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ ,ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറർ ഷിനു ജോസഫ് , വൈസ് പ്രസിഡന്‍റ് വിൻസെന്‍റ് ബോസ് മാത്യു ,ജോയിന്‍റ് സെക്രട്ടറി സജു ജോസഫ് ,ജോയിന്‍റ് ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ തുടങ്ങിയവർ അറിയിച്ചു .