വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു
Thursday, April 9, 2020 8:43 PM IST
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ ആദ്യ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്‍റെ (75) നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു.

ജോസഫ് പടന്നമാക്കലിന്‍റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ വേര്‍പാടിന്‍റെ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനും പങ്കുചേരുന്നതായി പ്രസിഡന്‍റ് ഗണേഷ് നായർ, വൈസ് പ്രസിഡന്‍റ് കെ.ജി.ജനാർദനൻ , സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷർ രാജൻ ടി. ജേക്കബ് ജോയിന്‍റ് സെക്രട്ടറി ഷാജൻ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി. ജോർജ് എന്നിവർ അറിയിച്ചു.

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ രൂപീകരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ആളുകളിൽ മുഖ്യ പങ്കു വഹിച്ചത് ജോസഫ് പടന്നമാക്കൽ ആണ്. അദ്ദേഹം തന്നെയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ബൈ ലോ എഴുതി ഉണ്ടാക്കിയത്. എം.വി ചാക്കോ പ്രസിഡന്‍റ് ആയും ജോസഫ് പടന്നമാക്കൽ സെക്രട്ടറി ആയും ഉള്ള ആദ്യ കമ്മിറ്റിയുടെ ദിർഘവീക്ഷണത്തോടുള്ള പ്രവർത്തനമാണ് അസോസിയേഷനെ ഈ നാൽപത്തി ആറു വർഷമായി മുന്നോട്ടു നയിക്കുന്നത്. ഈ വിഷമ ഘട്ടം തരണം ചെയ്യാൻ ജഗതീശ്വരൻ ഈ കുടുംബത്തിനു ശക്തി നൽകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ