കോൺസൽ ശൈലേഷ് ലക്ടാകിയയെ നോർത്ത് അമേരി ക്കൻ കേരളാ കമ്യൂണിറ്റി ആദരിക്കുന്നു
Saturday, August 8, 2020 11:36 AM IST
അറ്റ്‌ലാന്റാ ഇന്ത്യൻ കോൺസുലേറ്റിലെ സർവീസിന് നിന്നും റിട്ടയർ ചെയ്യുന്ന കോൺസൽ ശൈലേഷ് ലക്ടാകിയയെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നന്ദി പറയുന്നതിനുമായി കേരള സമൂഹം വെർച്യുൽ ഫയർവെൽ മീറ്റിംഗ് ഓഗസ്റ്റ് ഒന്പതിനു ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു നടത്തും.

അറ്റലാന്റ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ പ്രവാസി സമൂഹത്തിലെത്തിക്കുന്നതിനായി അദ്ദേഹം ആരംഭിച്ച വിലപ്പെട്ട പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. മലയാളി സംഘടനകളുടെ ആഘോഷങ്ങളിലെല്ലാം വളരെ താല്പര്യത്തോടെ അദ്ദേഹം പങ്കെടുത്തിരുന്നു. മലയാളി സമൂഹത്തിന്റെ നല്ല സുഹൃത്തായിരുന്ന ശൈലേഷ് ലക്ടാകിയയുടെ സേവനങ്ങൾ മുൻനിർത്തി അദ്ദേഹത്തെ കേരളാ കമ്മ്യൂണിറ്റി ആദരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : സജി കരിമ്പന്നൂർ, ടി ഉണ്ണികൃഷ്ണൻ , തോമസ് റ്റി ഉമ്മൻ എന്നിവരുമായി ബന്ധപ്പെടുക.

Join live Zoom Meeting:
Saji Karimpannoor John is inviting you to a scheduled Zoom meeting.
https://us02web.zoom.us/j/83012950168?pwd=S2NxUUVpNEhQS1Qwekp4MUxna1c5UT09
Meeting ID: 830 1295 0168; Passcode: 780488