ടെ​ക്സ​സ് പ്ര​ള​യം; മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്നു
Tuesday, July 8, 2025 10:47 AM IST
ടെ​ക്സ​സ്: പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്നു. 104 പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഗ്വാ​ദ​ലൂ​പ്പെ ന​ദീ​തീ​ര​ത്തു​ള്ള കെ​ർ കൗ​ണ്ടി​യി​ൽ 84പേ​ർ മ​രി​ച്ചു.

എ​ഴു​നൂ​റോ​ളം പെ​ൺ​കു​ട്ടി​ക​ൾ വേ​ന​ൽ​ക്കാ​ല ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത് ഇ​വി​ടെ​യാ​യി​രു​ന്നു. കാ​ണാ​താ​യ 24പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ട്രാ​വി​സ് കൗ​ണ്ടി, ബേ​ണ​റ്റ് കൗ​ണ്ടി, വി​ല്യം​സ​ൺ കൗ​ണ്ടി, കെ​ണ്ടാ​ൽ കൗ​ണ്ടി, ടോം ​ഗ്രീ​ൻ കൗ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ടെ​ക്സ​സ് അ​ധി​കൃ​ത​ർ ന​ൽകി​യ സൂ​ച​ന.


മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ഒ​ട്ടേ​റെ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. കാ​ണാ​താ​യ​വ​രി​ലും പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തി​യ ശേ​ഷ​മേ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് ആ​വ​ർ​ത്തി​ച്ചു.

അ​തേ​സ​മ​യം, ടെ​ക്സ​സി​ൽ ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.