ഡാ​ള​സ് എ​പ്പി​സ്കോ​പ്പ​ൽ രൂ​പ​ത ബി​ഷ​പ് കോ​ഡ്ജൂ​ട്ട​റാ​യി റ​വ. റോ​ബ​ർ​ട്ട് പി. ​പ്രൈ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, July 4, 2025 3:29 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സ് എ​പ്പി​സ്കോ​പ്പ​ൽ രൂ​പ​ത ബി​ഷ​പ് കോ​ഡ്ജൂ​ട്ട​റാ​യി റ​വ. റോ​ബ​ർ​ട്ട് പി. ​പ്രൈ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ന്‍റ് മൈ​ക്കി​ൾ ആ​ൻ​ഡ് ഓ​ൾ ഏ​ഞ്ച​ൽ​സി​ൽ നേ​രി​ട്ട് ന​ട​ന്ന പ്ര​ത്യേ​ക ക​ൺ​വ​ൻ​ഷ​നി​ൽ രൂ​പ​ത​യി​ലെ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വൈ​ദി​ക​രും സാ​ധാ​ര​ണ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നാ​ണ് ബി​ഷ​പ് കോ​ഡ്ജൂ​ട്ട​ർ-​എ​ല​ക്റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

134 വൈ​ദി​ക​രി​ൽ 82 പേ​രും 151 അ​ൽ​മാ​യ​രി​ൽ 77 പേ​രും വോ​ട്ട് ചെ​യ്തു. ര​ണ്ടാം റൗ​ണ്ട് ബാ​ല​റ്റിം​ഗി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. നി​ല​വി​ൽ സെ​ന്‍റ് മാ​ത്യു​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ഡീ​നാ​ണ് റോ​ബ​ർ​ട്ട് പ്രൈ​സ്.

ബി​ഷ​പ് കോ​ഡ്ജ്യൂ​ട്ട​റാ​യി വെ​രി റ​വ. റോ​ബ​ർ​ട്ട് പി. ​പ്രൈ​സി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ 10ന് ​ഡാ​ള​സ്, ടി​എ​ക്സ് 75204, 3966 മ​ക്കി​ന്നി അ​വ​ന്യൂ​വി​ലു​ള്ള ച​ർ​ച്ച് ഓ​ഫ് ദ ​ഇ​ൻ​കാ​ർ​നേ​ഷ​നി​ൽ ന​ട​ക്കും.


ഫാ. ​റോ​ബ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡീ​ൻ പ്രൈ​സ് തെ​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് ജ​നി​ച്ച​ത്. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. സെ​ന്‍റ് ലൂ​യി​സി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

യേ​ലി​ൽ എം​ഡി​വി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സെ​ന്‍റ് ലൂ​യി​സി​ലെ​യും ഡാ​ള​സി​ലെ​യും പ​ള്ളി​ക​ളു​ടെ സ്റ്റാ​ഫി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2005ലാ​ണ് ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് ഡ​ൺ​സ്റ്റ​ന്‍റെ റെ​ക്ട​റാ​യ​ത്. ഭാ​ര്യ: കേ​റ്റ്. മ​ക്ക​ൾ: മാ​റ്റ്, തോ​മ​സ്, ക്രി​സ്.