മോശം കാലാവസ്ഥയും ആലിപ്പഴ വർഷവും; അറ്റ്ലാന്‍റ വിമാനത്താവളത്തിൽ 400ലധികം സർവീസുകൾ റദ്ദാക്കി
Wednesday, July 2, 2025 6:57 AM IST
പി.പി .ചെറിയാൻ
അറ്റ്ലാന്‍റ: ശനിയാഴ്ച രാത്രിയിലുണ്ടായ കഠിനമായ കാലാവസ്ഥയും ആലിപ്പഴ വർഷവും മൂലം അറ്റ്ലാന്‍റയിലെ ഹാർട്ട്സ്ഫീൽഡ്ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള 478 സർവീസുകൾ റദ്ദാക്കുകയും 617 സർവീസസുകൾ വൈകുകയും ചെയ്തു.

അറ്റ്ലാന്‍റയിൽ ഒരു പ്രധാന ഹബ്ബായ ഡെൽറ്റ എയർ ലൈൻസാണ് ഏറ്റവും കൂടുതൽ പ്രതികൂല കാലാവസ്ഥയുടെ ആഘാതം നേരിടുന്നത്, ശനിയാഴ്ച രാജ്യത്തുടനീളം 542 സർവീസുകൾ റദ്ദാക്കലുകളും 684 കാലതാമസങ്ങളുണ്ടായത്.

വെള്ളിയാഴ്ച റീഗൻ നാഷണൽ, ഷാർലറ്റ്, ഡാളസ്ഫോർട്ട് വർത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസങ്ങളിൽ നിന്ന് കരകയറാൻ പ്രവർത്തിക്കുന്നതിനാൽ അമേരിക്കൻ എയർലൈൻസ് ശനിയാഴ്ച യുഎസിലുടനീളം 223 വിമാനങ്ങൾ റദ്ദാക്കി.


ഇന്നലെ രാത്രിയിൽ പെയ്ത ആലിപ്പഴ വീഴ്ചയിൽ ഉണ്ടായേക്കാവുന്ന കേടുപാടുകൾക്കായി ഏകദേശം 100 ഡെൽറ്റ എയർലൈൻസ് വിമാനങ്ങൾ രാത്രി മുഴുവൻ പരിശോധിച്ചു, ശനിയാഴ്ച മിക്കവാറും എല്ലാവരും സർവീസിൽ തിരിച്ചെത്തിയതായി ഡെൽറ്റയുടെ വക്താവ് പറഞ്ഞു.

അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്ജാക്സൺ വിമാനത്താവളത്തിന് ചുറ്റുമുള്ള വിമാനങ്ങൾ നിയന്ത്രിക്കുന്ന എയർ ട്രാഫിക് കൺട്രോൾ ടവർ ന്ധശക്തമായ കാറ്റ്ന്ധ കാരണം വെള്ളിയാഴ്ച വൈകുന്നേരം താൽക്കാലികമായി ഒഴിപ്പിച്ചു എന്ന് എഫ്എഎ അറിയിച്ചു.