ടെ​ക്സ​സ് ക​പ്പ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്: ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് വി​ജ​യി​ക​ൾ, എ​ഫ്സി​സി റ​ണ്ണേ​ഴ്സ് അ​പ്പ്
Friday, June 27, 2025 6:58 AM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഡാള​സ്: എ​ഫ്സി​സി ഡാ​ള​സ് മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് ടെ​ക്സ​സ് ക​പ്പ് (മ​നോ​ജ് ചാ​ക്കോ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിംഗ് ട്രോ​ഫി) സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഓ​പ്പ​ൺ കാ​റ്റ​ഗ​റി​യി​ൽ ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് വി​ജ​യി​ക​ളാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ എ​ഫ്സി​സി ഡാ​ള​സ് റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി നേ​ടി.

ഡെ​ന്‍റ​ണി​ലു​ള്ള ക്രോ​സ്ബാ​ർ ഫീ​ൽ​ഡ്സി​ൽ സ​മാ​പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ അ​മേ​രി​ക്ക​യി​ലെ 16 മ​ല​യാ​ളി ക്ല​ബു​ക​ൾ പ​ങ്കെ​ടു​ത്തു. ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ ഹ​യാ​ൻ സാ​ദി​ഖ് മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള എം​വി​പി ട്രോ​ഫി നേ​ടി.

ടൂ​ർ​ണ​മെ​ന്‍റിലെ ടോ​പ് ഗോ​ൾ സ്കോ​റ​റാ​യ റോ​വ​ൻ(​എ​ഫ്സി​സി ഡാ​ള​സ്) ഗോ​ൾ​ഡ​ൻ ബൂ​ട്ട് ട്രോ​ഫി​ക്ക് അ​ർ​ഹ​നാ​യി. മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി എ​ഫ്സി​സി​യു​ടെ ജെ​സ്വി​നും, മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ തി​മ​ത്തി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു ട്രോ​ഫി​ക​ൾ ക​ര​സ്ഥ​മാ​ക്കി.​ഇ​തോ​ടൊ​പ്പം 40 പ്ല​സ് കാ​റ്റ​ഗ​റി​യി​ലും ടൂ​ർ​ണ​മെ​ന്‍റ് ന​ട​ന്നു. മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത ഡാ​​ള​​സ് ഡ​യ​നാ​മോ​സ് ആ​ണ് 40 പ്ല​സ് ചാം​പ്യ​ന്മാ​ർ. ആ​തി​ഥേ​യ​രാ​യ എ​ഫ്സി​സി ഡാ​ള​​സ് റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി.


ഡാ​​സ് ഡ​യ​നാ​മോ​സി​ന്റെ പ്ര​ദീ​പ് എം​വി​പി ട്രോ​ഫി നേ​ടി. ബി​നു തോ​മ​സ് (ഡാ​ള​​സ് ഡ​യ​നാ​മോ​സ്, ഗോ​ൾ​ഡ​ൻ ബൂ​ട്ട്), ടൈ​റ്റ​സ് (എ​ഫ്സി​സി ഡാ​ള​സ്, മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ), പ്ര​കാ​ശ് (ഡാ​ള​സ് ഡ​യ​നാ​മോ​സ്, മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ) എ​ന്നി​വ​ർ മ​റ്റു വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ​ക്കും അ​ർ​ഹ​രാ​യി.
സ്പോ​ൺ​സ​ർ​മാ​രാ​യ ഡോ. ​വി​ന്നി സ​ജി, ഷി​നു പു​ന്നൂ​സ്, ഷി​ജു എ​ബ്ര​ഹാം, ഡോ. ​മ​നോ​ജ് എ​ബ്ര​ഹാം, സം​ഘാ​ട​ക​രാ​യ വി​നോ​ദ് ചാ​ക്കോ, പ്ര​ദീ​പ് ഫി​ലി​പ്പ്, ആ​ശി​ഷ് തെ​ക്കേ​ടം തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.